2022, മാർച്ച് 7, തിങ്കളാഴ്‌ച

ജെഎൻയു എംബിഎ പ്രവേശനം; മാർച്ച് 10 വരെ അപേക്ഷിക്കാം


ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (JNU) അടൽ ബിഹാർ വാജ്‌പേയി സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പിലെ MBA (മാസ്റ്റേഴ്‌സ് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ) പ്രോഗ്രാമിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10 വരെ നീട്ടിയിട്ടുണ്ട്.  അപേക്ഷാ തീയതി ഫെബ്രുവരി 28 ആയിരുന്നു, എന്നാൽ പിന്നീട് നീട്ടി. അപേക്ഷകർക്ക് ഔദ്യോഗിക വെബ്സൈറ്റ്, അതായത് jnuee.nic.ac.in സന്ദർശിച്ച് സ്വയം രജിസ്റ്റർ ചെയ്യാം.

അപേക്ഷിക്കാനുള്ള നടപടികൾ

  • JNUEE ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക ( jnuee.jnu.ac.in)
  • ഹോംപേജിൽ, "MBA അപേക്ഷാ ഫോം 2022" ക്ലിക്ക് ചെയ്യുക
  • 'ന്യൂ രജിസ്ട്രേഷൻ' ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ വിശദാംശങ്ങളും യോഗ്യതകളും പൂരിപ്പിച്ച് പ്രധാനപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്യുക
  • അപേക്ഷാ ഫീസ് അടയ്ക്കുക
  • സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക
  • ഭാവി റഫറൻസിനായി ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.

അപേക്ഷകർ അപേക്ഷാ ഫീസായി പൊതുവിഭാഗം/ഇഡബ്ല്യുഎസ്/ഒബിസി വിഭാ​ഗക്കാർ 2000 രൂപയും SC/ST/PWD അപേക്ഷകർക്ക് 1000 രൂപയുമാണ് അടയ്ക്കേണ്ടത്

0 comments: