2022, മാർച്ച് 7, തിങ്കളാഴ്‌ച

LPG Offer: വെറും 634 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, വേഗം ബുക്ക് ചെയ്യൂ

 

അടുക്കള ബജറ്റിന്റെ താളം പിഴച്ചാൽ മാസവരുമാനത്തിൽ പിന്നെ മിച്ചം പിടിക്കാൻ ഒന്നും കാണില്ലെന്നത് മാത്രമല്ല, അത് അധികചെലവിലേക്കുമെത്തും. അതിനാൽ തന്നെ പാചക വാതക സിലിണ്ടറുകളുടെ വില വർധനവ് വലിയൊരു തലവേദന തന്നെയാണ്. കൂടാതെ, റഷ്യ- യുക്രെയിൻ ബന്ധം സാർവ്വത്ര മേഖലകളിലും ബാധിക്കുമെന്നും വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്നുമുള്ള ആശങ്കയും ലോകരാജ്യങ്ങൾക്കുണ്ട്. ഈ സാഹചര്യത്തിൽ 900 രൂപ ചെലവാക്കി വീട്ടാവശ്യത്തിനായി ഗ്യാസ് സിലിണ്ടർ വാങ്ങുന്ന കാര്യം ആലോചിക്കുകയേ വേണ്ട. എന്നാൽ പാചകാവശ്യത്തിന് സിലിണ്ടർ നിത്യജീവിതത്തിൽ നിന്ന് ഒഴിവാക്കാനുമാകില്ല.അതിനാൽ കുറഞ്ഞ ചെലവിലും സബ്സിഡിയിലും സിലിണ്ടർ വാങ്ങാനുള്ള ഓപ്ഷനുകളാണ് ചെലവ് വ്യാപിപ്പിക്കാതിരിക്കാനായി നാം തെരഞ്ഞെടുക്കേണ്ടത്.

ഇങ്ങനെയുള്ള മാർഗങ്ങൾ അന്വേഷിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനിയായ ICOL- ഐഒസിഎൽ വിലകുറഞ്ഞ സിലിണ്ടറുകൾ വിപണിയിൽ എത്തിക്കുകയാണ്. അതായത്, പണപ്പെരുപ്പത്തിന്റെ അന്തരീക്ഷത്തിലും സിലിണ്ടറിന് വെറും 634 രൂപയാണ് വിലയെന്നത് അതിയായ ആശ്വാസം നൽകുന്ന വാർത്തയാണ്. കോമ്പോസിറ്റ് സിലിണ്ടർ എന്നാണ് ഈ സിലിണ്ടറിന്റെ പേര്. 14 കിലോയുടെ സാധാരണ എൽപിജി സിലിണ്ടറിനേക്കാൾ ഭാരം വളരെ കുറവാണ്. വീട്ടിൽ ഉപയോഗിക്കുന്ന സിലിണ്ടറിനേക്കാൾ 50 ശതമാനം ഭാരം കുറവായതിനാൽ ഒരു കൈകൊണ്ട് ആർക്കും ഈ സിലിണ്ടർ സുഖമായി പൊക്കിയെടുക്കാം. 10 കിലോ ഗ്യാസ് ലഭിക്കുന്ന സംയോജിത സിലിണ്ടറുകളാണിത്. അതിനാൽ തന്നെ സിലിണ്ടറുകളുടെ വിലയും കുറവാണ്.

വെറും 633.5 രൂപയ്ക്ക് ഈ സിലിണ്ടർ വാങ്ങാനാകും. വിലക്കുറവ് മാത്രമല്ല ഇതിന്റെ നേട്ടം, ഈ സിലിണ്ടർ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തിൽ കൊണ്ടുപോകാമെന്ന പ്രത്യേകതയുമുണ്ട്. കൂടാതെ, അണുകുടുംബങ്ങൾക്ക് ഇണങ്ങുന്ന ഗ്യാസ് സിലിണ്ടറാണിത്.ഈ പുതിയ സിലിണ്ടർ തുരുമ്പ് പിടിക്കില്ല. പൊട്ടിത്തെറിക്കാനുള്ള സാധ്യതയും ICOLന്റെ സിലിണ്ടറിന് കുറവാണ്. സാധാരണ നമ്മൾ ഉപയോഗിക്കുന്ന LPG സിലിണ്ടറിൽ ഗ്യാസ് തീർന്നാൽ പുറമെ നിന്ന് അറിയാൻ സാധിക്കില്ല.എന്നാൽ, ICOL അവതരിപ്പിക്കുന്ന കോമ്പോസിറ്റ് സിലിണ്ടറിൽ ഗ്യാസിന്റെ അളവ് കാണാൻ സാധിക്കും. അതായത്, അതിൽ എത്ര വാതകം അവശേഷിക്കുന്നുവെന്നും എത്രമാത്രം ഉപയോഗിച്ച് കഴിഞ്ഞുവെന്നും ഉപഭോക്താക്കൾക്ക് മനസിലാക്കാം.


0 comments: