2022, മാർച്ച് 3, വ്യാഴാഴ്‌ച

നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ മാർച്ച് 22 ന്

 

എട്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള 2021-22 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് (National Means Cum Merit Scholarship)  പരീക്ഷ  മാർച്ച് 22ന് നടക്കും. വിശദമായ ടൈം ടേബിൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ (www.keralapareekshabhavan.in, https://pareekshabhavan.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 4 വരെയായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള സമയം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികളുടെ എട്ടാം ക്ലാസിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും സെക്കൻഡറി ഘട്ടത്തിൽ വിദ്യാഭ്യാസം തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്കോളർഷിപ്പ് ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

2008-09-ൽ പദ്ധതി ആരംഭിച്ചതിനുശേഷം, 2020-21 വരെ 1783.03 കോടി രൂപ ചെലവിൽ 22.06 ലക്ഷം സ്കോളർഷിപ്പുകൾ അനുവദിച്ചിട്ടുണ്ട്. പദ്ധതിക്കായി അംഗീകരിച്ച സാമ്പത്തിക വിഹിതമായ 1827 കോടി രൂപ ചെലവഴിച്ച് 14.76 ലക്ഷം വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്.


0 comments: