ആശുപത്രികളില്‍ കിടത്തിച്ചികിത്സയ്ക്കു മുന്നോടിയായി ഇനി കോവിഡ് പരിശോധന നടത്തേണ്ടതില്ല.മെഡിക്കല്‍ കോളജുകള്‍ അടക്കമുള്ള സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യുന്നതിന് മുന്‍പ് കോവിഡ് പരിശോധന വേണമെന്ന നിബന്ധനയാണ് പിന്‍വലിക്കുന്നത്. ജില്ലാതലങ്ങളിലേക്ക് ആരോഗ്യവകുപ്പ് വാക്കാലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇനി ആശുപത്രികളില്‍ കിടത്തി ചികിത്സയ്ക്ക് പനി ലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം കോവിഡ് പരിശോധനയ്ക്കു വിധേയരായാല്‍ മതി. ശസ്ത്രക്രിയകള്‍ക്കും മറ്റുമായി ആശുപത്രിയില്‍ എത്തുന്നവര്‍ക്കും ലക്ഷണങ്ങളില്ലെങ്കില്‍ സ്രവപരിശോധന വേണ്ട.പ്രസവവേദനയുമായി എത്തുന്ന സ്ത്രീകളെ മറ്റ് ആശുപത്രികളിലേക്ക് അയയ്ക്കരുത്
കോവിഡ് പോസിറ്റീവായതിന്റെ പേരില്‍ ഒരു രോഗിയെയും മറ്റൊരു ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യാന്‍ പാടില്ല. മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്ന കോവിഡ് പോസിറ്റീവായവര്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള എല്ലാ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കണം.
കോവിഡ് പോസിറ്റീവായ ഗര്‍ഭിണികളുടെ പ്രസവം അതത് ആശുപത്രികളില്‍ തന്നെ നടത്തണം. ഒരു തീയേറ്റര്‍ മാത്രമുള്ള ആശുപത്രി ആണെങ്കില്‍ പ്രസവ ശസ്ത്രക്രിയയ്‌ക്കെത്തുന്ന കോവിഡ് ബാധിച്ച ഗര്‍ഭിണികളെ മറ്റ് ആശുപത്രികളിലേക്ക് റെഫര്‍ ചെയ്യാം. എന്നാല്‍ പ്രസവവേദനയുമായി എത്തുന്ന സ്ത്രീകളെ ഒരുകാരണവശാലും മറ്റ് ആശുപത്രികളിലേക്ക് അയയ്ക്കരുത്.
0 comments: