കേരള എൻട്രൻസ് ദിവസം മറ്റു രണ്ടു പരീക്ഷകൾകൂടി
കേരള എൻജിനീയറിങ്– ഫാർമസി പ്രവേശനപരീക്ഷ നടക്കുന്ന ജൂൺ 12നു മറ്റു രണ്ടു പരീക്ഷകൾ കൂടി നിശ്ചയിച്ചിരിക്കുന്നത് വിദ്യാർഥികൾക്കു തലവേദനയാകുന്നു. ആർക്കിടെക്ചർ ബിരുദ (ബിആർക്) പ്രവേശനത്തിനുള്ള ദേശീയതല അഭിരുചിപരീക്ഷ ‘നാറ്റ’ എഴുതാനുള്ള മൂന്ന് അവസരങ്ങളിൽ ആദ്യത്തേതും ഇതേ ദിവസമാണ്.ജൂലൈ 3, 24 തീയതികളിലാണ് മറ്റു രണ്ട് അവസരങ്ങൾ. ഐഐടിയും എൻഐടിയും ഒഴികെയുള്ള ഇന്ത്യയിലെ ഏതു സ്ഥാപനത്തിലും ബിആർക് പ്രവേശനത്തിനു ‘നാറ്റ’യിൽ നിർദിഷ്ട മിനിമം സ്കോർ വേണം.
ബിരുദബിരുദാനന്തര കോഴ്‌സുകളുടെ ഫീസ് കൂട്ടി കാലിക്കറ്റ് സര്‍വ്വകലാശാല
ബിരുദബിരുദാനന്തര കോഴ്‌സുകളുടെ പ്രവേശന ഫീസ് കൂട്ടി കാലിക്കറ്റ് സര്‍വ്വകലാശാല .പ്രവേശന പരീക്ഷ ഇല്ലാത്ത ബിരുദബിരുദാനന്തര, ബിരുദ കോഴ്‌സുകള്‍ക്ക് 280 രൂപയില്‍ നിന്ന് 420 രൂപയായി ഫീസ് ഉയര്‍ത്തി. പ്രവേശന പരീക്ഷയ്ക്കുള്ള ബിരുദബിരുദാനന്തര, ബിരുദ കോഴ്‌സുകള്‍ക്ക് 370 ല്‍ നിന്ന് 550 രൂപയായി ഉയര്‍ത്തി. 555 രൂപയായിരുന്ന എംബിഎ പ്രവേശന ഫീസ് 830 രൂപയായി വര്‍ദ്ധിപ്പിച്ചു. 555 രൂപയായിരുന്ന ബി.എഡ് പ്രവേശനത്തിനുള്ള ഫീസ് 650 രൂപയായും ഉയര്‍ത്തി.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കേരളസര്‍വകലാശാല
വൈവാ വോസി
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം 2022 ല്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.ബി.എ (2013 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ പ്രോജക്ട് വൈവാ വോസി 2022 മാര്‍ച്ച് 21ന് രാവിലെ 9.30 മുതല്‍ കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ വച്ച് നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ പ്രോജക്ട് റിപ്പോര്‍ട്ടും ഹാള്‍ടിക്കറ്റുമായി പരീക്ഷാകേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്.
സ്‌പെഷ്യല്‍ പരീക്ഷ
കേരളസര്‍വകലാശാല കോവിഡ്19 വ്യാപനം കാരണം ഓഗസ്റ്റ് 2021 ലെ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ/ ബി.എസ്.സി/ ബി.കോം പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷിക്ക് അപേക്ഷിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്റെ പേര് ,കോഴ്‌സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യ വകുപ്പിന്റേയോ തദ്ദേശസ്വയംഭരണ വകുപ്പിന്റേയോ സാക്ഷ്യപത്രം സഹിതം 2022 മാര്‍ച്ച് 22 നകം അതാത് പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കേണ്ടതാണ്.
പരീക്ഷ ഫീസ്
കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന 1, 2,3,4 സെമസ്റ്റര്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് സപ്ലിമെന്ററി (2003 സ്‌കീം 2004 അഡ്മിഷന്‍ ഒഴികെ ) പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 24 വരെയും 150 രൂപ പിഴയോടുകൂടി മാര്‍ച്ച് 28 വരെയും 400 രൂപ പിഴയോടുകൂടി മാര്‍ച്ച് 30 വരെയും ഫീസടച്ച് ഓണ്‍ലൈനായും (2014 അഡ്മിഷന്‍ ), 2014 അഡ്മിഷന് മുമ്പുള്ളവര്‍ക്ക് നേരിട്ടും അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.
കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി/ ഡിപ്ലോമ ( 2017 അഡ്മിഷന് മുമ്പുള്ളത് ) സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴയില്ലാതെ മാര്‍ച്ച് 24 വരെയും 150 രൂപ പിഴയോടുകൂടി മാര്‍ച്ച് 28 വരെയും 400 രൂപ പിഴയോടുകൂടി മാര്‍ച്ച് 30 വരെയും അപേക്ഷിക്കാവുന്നതാണ് വിശദവിവരം വെബ്‌സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.ബി.ബി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ ടിക്കറ്റുമായി മാര്‍ച്ച് 18, 19, 21 എന്നീ തീയതികളില്‍ എത്തിച്ചേരേണ്ടതാണ്.
എംജി സർവകലാശാല
അപേക്ഷാ തീയതി
ആറാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ്), സി.ബി.സി.എസ്. സൈബർ ഫോറെൻസിക് (2019 അഡ്മിഷൻ – റെഗുലർ), സി.ബി.സി.എസ്.എസ്. (2013 മുതൽ 2016 വരെയുള്ള അഡ്മിഷൻ – റീ-അപ്പിയറൻസ്), സി.ബി.സി.എസ്.എസ്. സൈബർ ഫോറെൻസിക് (2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 22 മുതൽ 25 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 26 മുതൽ 28 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് 29 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ
പരീക്ഷാ ഫലം
2021 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 30.
2021 ഡിസംബറിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് നടത്തിയ പി.എച്ച്.ഡി. കോഴ്‌സ് വർക്ക് – സ്‌പെൽ II (2019 അഡ്മിഷൻ – മാനേജ്‌മെന്റ് സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
2021 ഡിസംബറിൽ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി. കെമിസ്ട്രി – ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ (2020 അഡ്മിഷൻ – റെഗുലർ – സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
2021 ഒക്ടോബറിൽ നടത്തിയ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ഗാന്ധിയൻ സ്റ്റഡീസ് / എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസ് ( സോഷ്യൽ സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്. – 2020-2022 ബാച്ച്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് 2021 ആഗസ്റ്റിൽ നടത്തിയ നടത്തിയ ഒന്നാം സെമസ്റ്റർ എം.എഡ്. ( എഡ്യുക്കേഷൻ ഫാക്കൽറ്റി – സി.എസ്.എസ്. – 2020-2022 ബാച്ച്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
കാലിക്കറ്റ് സർവകലാശാല
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്റി പരീക്ഷ
2010 മുതല്‍ 2014 വരെ പ്രവേശനം 1 മുതല്‍ 6 വരെ സെമസ്റ്റര്‍ എം.സി.എ. എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി നടത്തുന്ന ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 22 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 25-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍-പരീക്ഷാ ഫീസ് സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍.
പരീക്ഷാ സമയത്തില്‍ മാറ്റം
18-ന് രാവിലെ 9.30 മുതല്‍ 11.30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചറിന്റെ ടെര്‍മിനോളജി ആന്റ് സ്‌പെഷ്യലൈസ്ഡ് ട്രാന്‍സിലേഷന്‍ പേപ്പര്‍ പരീക്ഷ അന്നേ ദിവസം ഉച്ചക്ക് 2 മണി മുതല്‍ 4 മണി വരെ നടക്കും. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്പരീക്ഷകളും എം.ആര്‍ക്ക്. ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 30-ന് തുടങ്ങും.
രണ്ടാം വര്‍ഷ ബി.എച്ച്.എം. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 26-ന് തുടങ്ങും.
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 26-നും ഏപ്രില്‍ 2021 നാലാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷകള്‍ 31-നും തുടങ്ങും.
പരീക്ഷയില്‍ മാറ്റം
മാര്‍ച്ച് 30-ന് ആരംഭിക്കാനിരിക്കുന്ന സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്. ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2020, 2021, 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളില്‍ ബി.എസ്. സി., ബി.സി.എ. പരീക്ഷകള്‍ ഏപ്രില്‍ 1-നും ബി.എ. പരീക്ഷകള്‍ ഏപ്രില്‍ 4-നും ബി.കോം., ബി.ബി.എ. പരീക്ഷകള്‍ ഏപ്രില്‍ 5-നും തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല
ഇന്റേണൽ മാർക്ക്
ഒന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 18.03.2022 മുതൽ 19.03.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി സമർപ്പിക്കാം. സാക്ഷ്യപ്പെടുത്തിയ പ്രിന്റൌട്ട് 23.03.2022 നകം സർവകലാശാലയിൽ എത്തിക്കണം.
പരീക്ഷാഫലം
അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 26.03.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.
പി.എച്ച്.ഡി പ്രവേശനം
2021-2022 വർഷത്തെ പി.എച്ച്.ഡി.പ്രോഗ്രാമിന് ചേരാനുള്ള അപേക്ഷ സമർപ്പിച്ച് യോഗ്യത നേടിയവർ (കെമിസ്ട്രി) കണ്ണൂർ യൂണിവേഴ്സിറ്റിയുടെ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ് , പയ്യന്നൂരിൽ വച്ച് 2022 മാർച്ച് 21 നു 10 .00 A.M. ന് ഒരു കൂടിക്കാഴ്ച നടത്തുന്നതാണ് . അപേക്ഷകർ സിനോപ്സിസ് 5 കോപ്പിയും സർട്ടിഫിക്കറ്റ് ഒറിജിനലും കോപ്പിയുമായി സെന്ററിൽ കൃത്യസമയത്ത് എത്തിച്ചേരുക.
സമ്പർക്ക ക്ലാസുകൾ
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 മാർച്ച് 19, 20 തീയതികളിൽ (ശനി, ഞായർ – 10 am to 4 pm) എസ്. എൻ കോളേജ് കണ്ണൂർ, എൻ.എ.എസ് കോളേജ് കാഞ്ഞങ്ങാട്, സർ സയ്യിദ് കോളേജ് തളിപ്പറമ്പ, സെൻറ് ജോസഫ്’സ് കോളേജ് പിലാത്തറ എന്നീ പഠന കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ് .
0 comments: