അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനസമൂഹം. ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളാണെങ്കിൽ സാമ്പത്തികമായി വളരെ ദുർബലരാണ്. കോവിഡ് മഹാമാരിയായി പൊട്ടിപുറപ്പെട്ടപ്പോൾ അത് ആദ്യം സ്വാധീനിച്ചതും ഈ വിഭാഗത്തിലുള്ളവരിലാണ്. നഗരങ്ങളിൽ ഫാക്ടറികൾ അടച്ചുപൂട്ടുക കൂടി ചെയ്തപ്പോൾ, വൻജനവിഭാഗമാണ് ഗ്രാമങ്ങളിലെ വീടുകളിലേക്ക് മടങ്ങിയത്. ഇത്തരമൊരു സാഹചര്യത്തെ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-ശ്രാമിക് കാർഡ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ തൊഴിലാളികൾക്ക് കൈത്താങ്ങായത്.
ഈ പദ്ധതിക്ക് കീഴിൽ, ഇന്ത്യയിൽ മൊത്തം 24 കോടിയിലധികം ആളുകൾ ഇ-ശ്രമിക് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തെ എല്ലാ തൊഴിലാളികളെയും ഈ പദ്ധതിയുമായി ബന്ധിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. പക്ഷേ, ഇ-ഷ്രാമിക് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന് ശേഷവും ആളുകളുടെ അപേക്ഷ പലപ്പോഴും നിരസിക്കപ്പെടുന്നത് കണ്ടിട്ടുണ്ട്.
ഇങ്ങനെയുള്ള അനുഭവങ്ങൾ നിങ്ങൾക്കും ഉണ്ടായിട്ടുണ്ടെങ്കിൽ ഇ-ശ്രാം കാർഡ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങളെ വിശദമായി പരിശോധിച്ച് വേണം നടപടികൾ പൂർത്തിയാക്കേണ്ടത്. നിങ്ങളുടെ അപേക്ഷ നിരസിക്കാനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
രേഖകളിലെ പിഴവ്
ഇ-ശ്രാം കാർഡിനായി രജിസ്റ്റർ ചെയ്യുമ്പോൾ, ആധാർ കാർഡ്, റേഷൻ കാർഡ്, അക്കൗണ്ട് നമ്പർ തുടങ്ങിയവയും ബാങ്ക് വിവരങ്ങൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയും ആവശ്യമാണ്. ഈ ഡോക്യുമെന്റുകളിൽ ഏതെങ്കിലും അപ്‌ലോഡ് ചെയ്യുന്നതിൽ തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങളുടെ അപേക്ഷ റദ്ദാക്കിയേക്കാം.
സംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അപേക്ഷ റദ്ദാക്കും
അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമാണ് ഇ- ശ്രാം പോർട്ടലിൽ അംഗമാകാൻ സാധിക്കുകയുള്ളൂ. ഫാക്ടറിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, റെയിൽവേ സ്റ്റേഷനിലെ തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, കർഷകർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. ഇത്തരക്കാർക്ക് പിഎഫ് അക്കൗണ്ട് ഉണ്ടാകരുതെന്നും, ആദായനികുതി അടയ്ക്കുന്നവർ ആകരുതെന്നും നിർബന്ധമുണ്ട്.
സർക്കാർ പെൻഷൻ വാങ്ങുന്നവർ ആകരുത്
സർക്കാർ നൽകുന്ന ഏതെങ്കിലും പെൻഷൻ ആനുകൂല്യം ലഭിക്കുന്ന ആളുകൾക്ക് ഇ- ശ്രാം കാർഡ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല. ഇതോടൊപ്പം സർക്കാർ തസ്തികയിൽ നിന്ന് വിരമിച്ച ജീവനക്കാരന് പോലും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല. ഇതിനകം ഇ-ശ്രാം കാർഡ് ഉടമസ്ഥനാണെങ്കിൽ, വീണ്ടും മറ്റൊരു ഇ- ശ്രാം കാർഡിൽ രജിസ്റ്റർ ചെയ്ത് ആനുകൂല്യം നേടാൻ സാധിക്കുന്നതുമല്ല.
ഇ- ശ്രാം കാർഡ്; ആനുകൂല്യങ്ങൾ എന്തെല്ലാം?
2 ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷയുടെ സൗകര്യം ലഭ്യമാണ്.
ഒരു തൊഴിലാളി മരിച്ചാൽ അയാളുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം ലഭിക്കുന്നു.
അപകടത്തിൽ പൂർണ അംഗവൈകല്യം സംഭവിച്ചവർക്ക് 2 ലക്ഷം രൂപയും ഭാഗിക സഹായത്തിന് ഒരു ലക്ഷം രൂപയും നൽകും.
0 comments: