ജൂണില്‍ നടക്കുന്ന പ്ലസ് വണ്‍ പരീക്ഷക്ക് പിഴയില്ലാതെ ഫീസടക്കാന്‍ മൂന്ന് ദിവസം മാത്രം.മാര്‍ച്ച് 11 വരെയാണ് പിഴയില്ലാതെ ഫീസടക്കാന്‍ സമയം നല്‍കിയിരിക്കുന്നത്. സ്കോള്‍ കേരളക്ക് (ഓപണ്‍ സ്കൂള്‍) കീഴില്‍ ഹയര്‍സെക്കന്‍ഡറി പഠനത്തിന് ചേര്‍ന്ന വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന് നടപടികള്‍പോലും പൂര്‍ത്തിയായിട്ടില്ല. ഇതിനിടെയാണ് ഈ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഈ മാസം 11നകം പരീക്ഷ ഫീസടക്കണമെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷ വിഭാഗം പറയുന്നത്.
20 രൂപ പിഴയോടെ ഈ മാസം 16 വരെയും ഓരോ ദിവസത്തിനും അഞ്ച് രൂപ അധിക പിഴയോടെ 19 വരെയും 600 രൂപ സൂപ്പര്‍ ഫൈനോടെ മാര്‍ച്ച് 23 വരെയുമാണ് ഫീസടക്കാനുള്ള സമയം നിശ്ചയിച്ചത്. ജൂണ്‍ രണ്ട് മുതല്‍ 18 വരെയാണ് പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.
ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും പ്രിന്‍സിപ്പല്‍മാരെയും ബുദ്ധിമുട്ടിലാക്കുന്നതാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷവിഭാഗത്തിന്റെ നടപടിയെന്നാണ് ആക്ഷേപം. പരീക്ഷ ഫീസ് പിഴയില്ലാതെ അടയ്ക്കാനുള്ള സമയം ദീര്‍ഘിപ്പിക്കണമെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.
0 comments: