2022, മാർച്ച് 8, ചൊവ്വാഴ്ച

ഡോപ്പ; പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് A+ നേടാൻ സൗജന്യ ക്ലാസ്സുകളുമായി ഡോക്ടര്‍മാര്‍

                                            


കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡോപ്പ അക്കാദമിയില്‍ ഇപ്പോള്‍ സൗജന്യ പരിശീലനത്തിന് അവസരം. ഡോപ്പ എന്നാൽ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ യുവ ഡോക്ടര്‍മാരുടെ നീറ്റ് - മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലന സംവിധാനമാണ്.

ഇപ്പോൾ ഡോപ്പയുടെ നീറ്റ് ഫൗണ്ടേഷന്‍ പ്രോഗ്രമിന്റെ ഭാഗമായാണ് sslc വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ A+ നേടാന്‍ സഹായമാകുന്ന രീതിയില്‍ ക്ലാസ്സുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഇതിലൂടെ സ്റ്റേറ്റ്, സി.ബി.എസ്. ഇ കരിക്കുലം പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന, തുടര്‍ വിദ്യാഭ്യാസത്തില്‍ ഏറെ സഹായകമാകുന്ന ക്ലാസ്സുകള്‍ ഡോപ്പ ആപ്പ് വഴിയാണ് വിദ്യാര്‍ത്ഥികളിലേക്ക് എത്തുന്നത്.

ഡോപ്പ ഫൗണ്ടേഷന്റെ A+ മാസം പദ്ധതിയുടെ ഭാഗമായാണ് ഇങ്ങനെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍ണ്ണമായും സൗജന്യമായി ക്ലാസ്സുകള്‍ നല്‍കുന്നത് എന്ന് ഡോപ്പ മേധാവികള്‍ അറിയിച്ചു.

0 comments: