2022, മാർച്ച് 8, ചൊവ്വാഴ്ച

സൗരതേജസ്സില്‍ അനെര്‍ട്ട്‌; സബ്സിഡിയോട് കൂടി സൗരനിലയ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു

                                          


തിരുവനന്തപുരം: അനെര്‍ട്ട് നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള സൗരതേജസ്സ്- സബ്സിഡിയോടുകൂടിയ ഗ്രിഡ് ബന്ധിത സൗരോര്‍ജ നിലയ പദ്ധതിയുടെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു.

ഇതിൽ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 10 കിലോവാട്ടുവരെ ശേഷിയുള്ള പ്ലാന്റിനാണ് സബ്സിഡി. ഇത്തരത്തിൽ മൂന്ന് കിലോവാട്ടിനുവരെ കേന്ദ്ര നവ പുനരുപയോഗ ഊര്‍ജമന്ത്രാലയം (എംഎന്‍ആര്‍ഇ) നിശ്ചയിച്ച അടിസ്ഥാന വിലയുടെ 40 ശതമാനവും മൂന്ന് കിലോവാട്ടുമുതല്‍ 10 കിലോവാട്ടുവരെയുള്ളതിന് ആദ്യ മൂന്നു കിലോവാട്ടിന് 40 ശതമാനവും തുടര്‍ന്ന് 20 ശതമാനവും നിരക്കിലാണ് സബ്സിഡി.

ഒരു ദിവസം ഒരു കിലോവാട്ട് പ്ലാന്റില്‍ നിന്നും ഏകദേശം നാല് യൂണിറ്റ് വൈദ്യുതി ലഭിക്കും. ഇങ്ങനെ പ്രതിമാസ വൈദ്യുതി ഉപയോഗം മനസ്സിലാക്കി ഉപയോക്താക്കള്‍ക്ക് പ്ലാന്റിന്റെ ശേഷി നിശ്ചയിക്കാം. കൂടാതെ വൈദ്യുതി ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ നാലുമുതല്‍ ഏഴു വര്‍ഷത്തിനകം മുടക്കുമുതല്‍ തിരികെ ലഭിക്കും. മാത്രമല്ല ഉപയോഗം കഴിഞ്ഞുള്ള വൈദ്യുതി കെഎസ്‌ഇബി ഗ്രിഡിലേക്ക് നല്‍കാം. വര്‍ഷവും ഒക്ടോബര്‍ മുതല്‍ സെപ്തംബര്‍വരെ കാലയളവ് കണക്കാക്കി ഇതിന് യൂണിറ്റിന് നിശ്ചിത നിരക്കില്‍ വില ലഭിക്കുന്നതാണ്. 

കൂടുതല്‍ വിവരങ്ങൾക്ക്: 1800 425 1803, 9188119419. ജില്ലാ ഓഫീസുകള്‍: തിരുവനന്തപുരം: 9188119401, കൊല്ലം: 9188119402, പത്തനംതിട്ട: 9188119403, ആലപ്പുഴ: 9188119404, കോട്ടയം: 9188119405, ഇടുക്കി: 9188119406, എറണാകുളം: 9188119407, തൃശൂര്‍: 9188119408, പാലക്കാട്: 9188119409, മലപ്പുറം: 9188119410, കോഴിക്കോട്: 9188119411, വയനാട്: 9188119412, കണ്ണൂര്‍: 9188119413, കാസര്‍കോട്: 9188119414.

0 comments: