2022, മാർച്ച് 25, വെള്ളിയാഴ്‌ച

വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ഇപ്പോൾ പുതുക്കാൻ അവസരം

 


വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് തനത് സീനിയോറിറ്റി നിലനിർത്തി രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഏപ്രിൽ 30 വരെ സമയം അനുവദിച്ചു.

2000 ജനുവരി 1 മുതൽ 2021 ആഗസ്റ്റ് 31 വരെയുള്ള (രജിസ്‌ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 10/99 മുതൽ 06/2021 വരെ) കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് പുതുക്കാത്തവർക്കാണ് അവസരം. ഉദ്യോഗാർത്ഥികൾക്ക് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തിയോ ഇ-പോർട്ടൽ മുഖേന ഓൺലൈനായോ രജിസ്‌ട്രേഷൻ പുതുക്കാം.


 

0 comments: