ഐ.ടി.ഐ കോഴ്‌സുകളിൽ അപേക്ഷിക്കാം
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ സ്‌കിൽ ഹബ് ഇനിഷ്യേറ്റീവ് സ്‌കീമിൽ ടങ്സ്റ്റൺ ആർക്ക് വെൽഡിങ്, വെബ് ഡെവലപ്പർ ഷോർട്ട് ടെം കോഴ്‌സുകൾ ഏപ്രിലിൽ ആരംഭിക്കും. താല്പര്യമുള്ളവർ ഫോട്ടോ, അസൽ സർട്ടിഫിക്കറ്റ് എന്നിവയുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി മാർച്ച് 30 വൈകുന്നേരം അഞ്ചിന് മുൻപ് അപേക്ഷ സമർപ്പിക്കണം. കോഴ്‌സുകൾക്ക് ഫീസ് സൗജന്യമുണ്ട്. ടങ്സ്റ്റൺ ആർക്ക് വെൽഡിങ് പ്രവേശനത്തിന് എസ്.എസ്.എൽ.സി പാസായിരിക്കണം. വെബ് ഡെവലപ്പർ പ്രവേശനത്തിന് പ്ലസ് ടു പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ 0471-2502612 എന്ന നമ്പറിൽ ബന്ധപ്പെടണം.
സങ്കൽപ് നൈപുണ്യ പരിശീലനം: 40 ദിവസ കോഴ്‌സിന് അപേക്ഷിക്കാം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സെലൻസും വനിതകൾക്കായി സംഘടിപ്പിക്കുന്ന സങ്കൽപ് നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ വിമൻ ഡെലിവറി എക്‌സിക്യൂട്ടീവ് പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18-45നും മദ്ധ്യേ. ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471-2329539, 2339178. അപേക്ഷ ഏപ്രിൽ 11നകം ലഭിക്കണം.
പ്രായോഗിക പരിശീലനത്തിന് സൗകര്യമില്ല; ചൈനയില്‍ പഠിച്ച മെഡി. വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍
കോവിഡിനെത്തുടര്‍ന്നുള്ള യാത്രാനിയന്ത്രണം ചൈന തുടരുന്നതിനാല്‍ ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ പ്രായോഗിക പരിശീലനത്തിന് (ഇന്റേണ്‍ഷിപ്പ്) അവസരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചൈനയിലെ യൂണിവേഴ്സിറ്റികളില്‍ എം.ബി.ബി.എസിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.92 വിദ്യാര്‍ഥികളാണ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ അടക്കം വിശദീകരണം തേടി.
ദേശീയതല എൻജിനീയറിങ് എൻട്രൻസ് പരീക്ഷകൾക്ക് എങ്ങനെ ഒരുങ്ങാം? പരീക്ഷയെ നേരിടാം നിർഭയം
രാജ്യത്തെ മികച്ച വിദ്യാഭാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാനായി നടത്തുന്ന ദേശീയതല എൻജിനീയറിങ് എൻട്രൻസ് പരീക്ഷകൾക്ക് എങ്ങനെ ഒരുങ്ങാം എന്ന വിഷയത്തെ ആസ്പദമാക്കി മനോരമ ഹൊറൈസൺ അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ സൗജന്യ വെബിനാർ നടത്തുന്നു. 11, 12 ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് ഈ വെബിനാർ കൂടുതൽ സഹായകരമാവുന്നത്..
പരീക്ഷാ ആനുകൂല്യം; പഠനശേഷി കുറഞ്ഞവരും അര്‍ഹരെന്ന് ഉത്തരവ്
ബോര്‍ഡര്‍ ലൈന്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍പ്പെട്ട പഠനശേഷി കുറഞ്ഞ കുട്ടികളും ഭിന്നശേഷിക്കാര്‍ക്കുള്ള പരീക്ഷാ ആനുകൂല്യത്തിന് അര്‍ഹരാണെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍.ബോര്‍ഡര്‍ലൈന്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. 70 മുതല്‍ 84 ശതമാനം വരെ പഠനവൈകല്യമുള്ള കുട്ടികള്‍ക്കും ഇനി മുതല്‍ ആനുകൂല്യം ലഭിക്കും.
ആയുഷ് യു.ജി.: മൂന്നാം/മോപ് അപ് റൗണ്ട് ചോയ്‌സ് ഫില്ലിങ് 28 വരെ.
ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മിറ്റി നടത്തുന്ന അണ്ടര്‍ ഗ്രാജ്വേറ്റ് കൗണ്‍സലിങ്ങിന്റെ മൂന്നാം/ മോപ് അപ് റൗണ്ട് നടപടികള്‍
https://aaccc.gov.in/ -ല്‍ ആരംഭിച്ചു. രണ്ടാംറൗണ്ടിനുശേഷം ബി.എ.എം.എസ്., ബി.യു.എം.എസ്., ബി.എസ്.എം.എസ്., ബി.എച്ച്.എം.എസ്. പ്രോഗ്രാമുകളില്‍ ഒഴിവുള്ള ഓള്‍ ഇന്ത്യ ക്വാട്ട സീറ്റുകള്‍ (ഗവണ്‍മെന്റ്/ഗവണ്‍മെന്റ് എയ്ഡഡ്/കേന്ദ്ര സര്‍വകലാശാലകള്‍/ദേശീയ സ്ഥാപനങ്ങള്‍), കല്പിത സര്‍വകലാശാലകളിലെ സീറ്റുകള്‍ എന്നിവയാണ് ഈ റൗണ്ടില്‍ ഉള്‍പ്പെടുന്നത്..രജിസ്‌ട്രേഷന്‍ 28 വൈകീട്ട് മൂന്നുവരെ നടത്താം.
ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ
ആരോഗ്യ സര്‍വകലാശാലാ വാര്‍ത്തകള്‍
ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം
കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല അവസാനവര്‍ഷ ബി.എസ്സി. മെഡിക്കല്‍ മൈക്രോബയോളജി ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി, അവസാനവര്‍ഷ ബി.എസ്സി. മെഡിക്കല്‍ ബയോകെമിസ്ട്രി ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്‌കോര്‍ഷീറ്റിന്റെയും പകര്‍പ്പ് എന്നിവയ്ക്ക് ഇരുപത്തെട്ടിനകം അപേക്ഷിക്കണം.
പരീക്ഷാത്തീയതി ക്രമീകരിച്ചു
28-ന് നടത്താനിരുന്ന നാലാംവര്‍ഷ ഫാം.ഡി. സപ്ലിമെന്ററി തിയറി പരീക്ഷ ഏപ്രില്‍ 11-നും ഒന്നാംവര്‍ഷ ഫാം.ഡി. പോസ്റ്റ് ബേസിക് സപ്ലിമെന്ററി തിയറി പരീക്ഷ ഏപ്രില്‍ പതിമൂന്നിലേക്കും മാറ്റി ക്രമീകരിച്ചു. സമയത്തിന് മാറ്റമില്ല. 31-നു തുടങ്ങുന്ന തേഡ് പ്രൊഫഷണല്‍ എം.ബി.ബി.എസ്. ഡിഗ്രി പാര്‍ട്ട് II റെഗുലര്‍/സപ്ലിമെന്ററി തീയറി പരീക്ഷാ ടൈംടേബിള്‍ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
പരീക്ഷ മാറ്റിവെച്ചു
29-നു തുടങ്ങുന്ന രണ്ടാംവര്‍ഷ ഫാം.ഡി. സപ്ലിമെന്ററി തിയറി പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും
കാലിക്കറ്റ് സര്‍വകലാശാലാ വാര്‍ത്തകള്‍
ഏപ്രില്‍ 20-നകം പ്രോജക്ട് നല്‍കണം
എസ്.ഡി.ഇ. 2018 വരെ പ്രവേശനം ആറാം സെമസ്റ്റര്‍ ബി.എ., ബി.എസ്സി., ബി.കോം. ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ അവരുടെ പ്രോജക്ട് വര്‍ക്കുകള്‍ ഹാള്‍ടിക്കറ്റിന്റെ കോപ്പി സഹിതം ഏപ്രില്‍ 20-നകം നേരിട്ടോ അല്ലെങ്കില്‍ ഡയറക്ടര്‍, വിദൂരവിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം-673635 എന്ന വിലാസത്തിലോ നല്‍കണം.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകളും ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2021 റഗുലര്‍,റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ ആറിന് തുടങ്ങും.
പരീക്ഷ മാറ്റി
മൂന്നാം സെമസ്റ്റര്‍/അവസാനവര്‍ഷ എം.എസ്സി മാത്തമാറ്റിക്‌സ് സെപ്റ്റംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളില്‍ 25-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഫങ്ഷണല്‍ അനാലിസിസ്, ടോപിക്‌സ് ഇന്‍ ഡിസ്‌ക്രീറ്റ് മാത്തമാറ്റിക്സ് എന്നീ പേപ്പറുകളുടെ പരീക്ഷ 26-ലേക്ക് മാറ്റി.
എം.ജി സര്‍വകലാശാലാ വാര്‍ത്തകള്‍
അപേക്ഷാ തീയതി നീട്ടി
ഒന്നാം സെമസ്റ്റര്‍ ബി.എഡ്. (ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍-2021 അഡ്മിഷന്‍-റെഗുലര്‍/ സപ്ലിമെന്ററി-ദ്വിവത്സരം) പരീക്ഷകള്‍ക്ക് 26 26 വരെ അപേക്ഷിക്കാം.
സൂക്ഷ്മ പരിശോധന 26-ന്
2019 ഡിസംബറില്‍ നടന്ന ഒന്ന് മുതല്‍ അഞ്ചുവരെ സെമസ്റ്റര്‍ ബി.ടെക് സപ്ലിമെന്ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ച് ഹാജരാകാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കായി 26-ന് 10.30 മുതല്‍ 3.30 വരെ മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷാഭവനിലെ റൂം നമ്പര്‍ 223-ല്‍ സൂക്ഷ്മ പരിശോധന നടക്കും. ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം
0 comments: