ഇന്നത്തെ കാലത്തെ കുട്ടികളില്‍ കാണുന്നതും അടുത്ത തലമുറ നേരിടാന്‍ പോവുന്നതുമായ പ്രധാന പ്രശ്‌നമാണ് കുട്ടികളിലെ മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം.സ്‌കൂള്‍ കഴിഞ്ഞ് വരുന്ന കുട്ടികള്‍ പോലും ആദ്യം ഓടിയെത്തുന്നത് മൊബൈല്‍ ഫോണിന്റെ അരികിലേക്കാണ്. ലോക്ഡൗണ്‍ കാലത്ത് കുട്ടികള്‍ ഏറെയും നേരം ചെലവഴിച്ചത് മൊബൈല്‍ ഫോണിലായിരിക്കും. ഇനി ചെറിയ കുഞ്ഞുങ്ങളുടെ കാര്യമെടുത്താലോ അവര്‍ക്ക് ഭക്ഷണം നല്‍കാനും അവരെ ഉറക്കാനും മാതാപിതാക്കള്‍ ആശ്രയിക്കുന്നത് ഇതേ മൊബൈല്‍ ഫോണിനെ തന്നെ. എന്നാല്‍ ഇതിന്റെ പരിധിയെ കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ. ഇതിനും വേണം അല്‍പം നിയന്ത്രണം. അത് എന്തൊക്കെയാണെന്ന് നോക്കാം.
നമ്മുടെ ശരീരത്തിലെ ഈര്‍ജവും ഉന്‍മേഷവും നിലനിര്‍ത്തുന്നത് തലച്ചോറില്‍ നിന്നും പുറപ്പെടുവിക്കുന്ന ഡോപോമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ ആണ്. നമുക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോൾ ഈ ഡോപോമിന്‍ റീലീസ് ആവുന്നു. ഉദാഹരണത്തിന്, ലഹരി വസ്തുക്കളുടെ ഉപയോഗം, അശ്ലീല വീഡിയോകള്‍ കാണുന്നത്, ഇഷ്ടപ്പെട്ട വീഡിയോ ഗെയിമുകളുടെ ഉപയോഗം തുടങ്ങിയവ ശരീരത്തിലെ ഡോപോമിന്‍ പെട്ടന്ന് തന്നെ റിലീസ് ചെയ്യാന്‍ കാരണമാവുന്നു.
എന്നാല്‍ മറ്റു രണ്ടു കാര്യങ്ങളെ അപേക്ഷിച്ച് മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ഇന്ന് സമൂഹത്തില്‍ വിലക്കപ്പെട്ടിട്ടാല്ലാത്ത ലഹരിയാണ്. ദൈന്യ ദിന ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണ് മൊബൈല്‍ ഫോണ്‍ എങ്കിലും, ഇതിന്റെ ഉപയോഗത്തില്‍ നിന്ന് കുട്ടികളെ ഒരു പരിധി വരെ കുറച്ചു കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്.
1. ഒന്നു മുതല്‍ മൂന്ന് വയസു വരെയുള്ള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കാന്‍ പാടില്ല
മുന്ന് വയസില്‍ തഴെയുള്ള കുട്ടികള്‍ക്ക് അവര്‍ കാണുന്നതോ മനസിലാക്കുന്നതോ ആയ കാര്യങ്ങള്‍ തലച്ചോറില്‍ ശേഖരിച്ചു വയ്ക്കാനുള്ള കഴിവ് കുറവായിരിക്കും. അതുകൊണ്ടാണ് ചെറുപ്പ കാലത്തെ പല കാര്യങ്ങലും ഓര്‍മയിലുണ്ടെങ്കിലും മൂന്ന് വയസില്‍ താഴെയുള്ള കാര്യങ്ങള്‍ ഒര്‍ത്തെടുക്കാന്‍ കഴിയാത്തത്. തലച്ചോറില്‍ ഓര്‍മയുടെ ഭാഗം വളര്‍ന്നു വരുന്ന പ്രയാമായതിനാല്‍ കുട്ടികള്‍ വാശി പിടിക്കുന്ന സമയത്ത് പെട്ടന്ന് തന്നെ മൊബൈല്‍ ഫോണ്‍ കൊടുക്കുന്നത് അവരുടെ ബുദ്ധി ശേഷിയെ കാര്യമായി ബാധിക്കും. കാര്യങ്ങള്‍ മനസിലാക്കാനുള്ള അവരുടെ കഴിവ് ഇല്ലാതാവുന്നതിലൂടെ അവരുടെ പിടിവാശി കൂടുകയും വീടുകളില്‍ നിന്നുപോലും ഇത്തരം കുട്ടികള്‍ അകന്നു പോകാന്‍ കാരണമാവുകയും ചെയ്യുന്നു.
2. 3 മുതല്‍ 8 വയസുവരെയുള്ളവര്‍ക്ക് എത്ര സമയം ഫോണ്‍ അനുവദിക്കാം
മൂന്ന് മുതല്‍ 8 വയസുവരെയുള്ളവര്‍ക്ക് പരമാവധി അര മണിക്കൂര്‍ മാത്രമേ ഫോണ്‍ അനുവദിക്കാവു. കാരണം തലച്ചാറിന്റെ ഇടതു വശമാണ് ഒരാളുടെ ബുദ്ധിപരമായ കഴിവുകള്‍ വളര്‍ത്തുന്നതും അതിനെ നിയന്ത്രിക്കുന്നതുമായ ഭാഗം. ഗണിത ശാസ്ത്രം, മറ്റു ശാസ്ത്ര വിഷയങ്ങള്‍ തുടങ്ങിയവയിലും മറ്റുു കാര്യങ്ങളിലും ബുദ്ധി കൂടുതല്‍ ഉപയോഗിക്കണമെങ്കില്‍ തലച്ചോറിന്റെ ഇടതു ഭാഗത്തിന്റെ വളര്‍ച്ച അത്യാവശ്യമാണ്. എന്നാല്‍ ഇടതു ഭാഗത്തെ അപേക്ഷിച്ച് നമ്മള്‍ കൂടുതലും വലതു ഭാഗമായിരിക്കും ഉപയോഗിക്കുക. ഇടതു ഭാഗത്തെ അപേക്ഷിച്ച് വലതു ഭാഗത്താണ് കൂടുതല്‍ ഉല്ലാസ കരമായ നിമിഷങ്ങളെ വാര്‍ത്തെടുക്കുന്നത്.
അതു കൊണ്ട് തന്നെ കൂടുതലായി മൊബൈല്‍ ഫോണ്‍ ഉപയാഗിക്കുന്നവരില്‍ വലതുവശം കൂടുതല്‍ വളര്‍ച്ച പ്രാപിക്കുകയും ഇടതുവശത്തിന്റെ വളര്‍ച്ച കുറയുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ക്ക് ജീവിതത്തില്‍ സ്വന്തമായി ഒരു തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്ന് പഠനങ്ങള്‍ പറയുന്നു. ഇത്തരക്കാര്‍ക്ക് കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി എടുക്കാന്‍ സാധിക്കില്ല. കൂടാതെ സയന്‍സ് വിഷങ്ങളോടുള്ള താല്‍പര്യവും അതുമായി ബന്ധപ്പെട്ട ഗ്രഹണ ശേഷിയും കുറവായിരിക്കും. അതു കൊണ്ടാണ് ഈ പ്രായത്തിനിടയിലുള്ളവര്‍ക്ക് മൊബൈല്‍ഫോണ്‍ ഒരു ദിവസം അരമണിക്കൂറില്‍ കൂടുതല്‍ നല്‍കാന്‍ പാടില്ല എന്നു പറയുന്നത്.
3. 8 മുതല്‍ 16 വയസുവരെയുള്ളവര്‍ക്ക് ഒരു മണിക്കൂര്‍ മൊബൈല്‍ അനുവദിക്കാം
കുട്ടികളുടെ മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം മൂലം കൃത്യസമയത്ത് പ്രധാന കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കണമെന്ന തീരുമാനം ഇല്ലാതാവുന്നു. ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ കടമ എന്നതിലുപരി ഇതിനെ മനസിലാക്കണം എന്ന ബോധ്യം അവരില്‍ നഷ്ടപ്പെടുന്നു. അതു കൊണ്ട് തന്നെ അല്‍പ നേരത്തേക്കുള്ള വീഡിയോ ഗെയിം ദിവസങ്ങള്‍ കൂടും തോറും രാത്രി-പകല്‍ എന്ന വ്യത്യാസമില്ലാതെ തുടരുന്നു. മാത്രമല്ല മണിക്കൂറുകളോളം അവരുടെ മനസില്‍ മറ്റൊരു ചിന്തയും കടന്നു വരാതിരിക്കുന്നു.
ഇത് മൂലം ഉണ്ടാവുന്ന പ്രശ്നങ്ങള്‍
- ഉറക്കം കുറവ് ഉണ്ടാകുന്നു
- മറ്റുള്ളവരില്‍ നിന്നും അകലാന്‍ ശ്രമിക്കുന്നു.
- ഭക്ഷണത്തിനോടു പോലും വിരക്തി കണിക്കുന്നു
- വാശി, സമ്മര്‍ദം എന്നിവ ഇത്തരം കുട്ടികളില്‍ വര്‍ധിക്കുന്നു
- തലവേദന കഴുത്തു വേദന എന്നിവ ക്രമേണ അനുഭവപ്പെടുന്നു.
രക്ഷിതാക്കള്‍ക്ക് എന്തൊക്കെ നിയന്ത്രിക്കാം?
💥കുട്ടികളുടെ ഫോണില്‍ എന്തൊക്കെ ആപ്ലിക്കേഷനാണുള്ളത്, ഓരോ ആപ്ലിക്കേഷനും കുട്ടികള്‍ എത്ര സമയം ഉപയോഗിക്കുന്നുണ്ട് എന്നും രക്ഷിതാക്കള്‍ക്ക് കാണാം. ആപ്ലിക്കേഷനുകളുടെ നിയന്ത്രണം രക്ഷിതാക്കള്‍ക്കായിരിക്കും. ഇതുവഴി ഏതൊക്കെ ആപ്ലിക്കേഷന്‍, എത്ര സമയം ഉപയോഗിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം.
💥കുട്ടികള്‍ ഏതൊക്കെ സമയങ്ങളില്‍ ഫോണ്‍ ഉപയോഗിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം. കുട്ടികളുടെ ഫോണ്‍ ഓണ്‍ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കും.
💥കുട്ടികളുടെ ഫോണിരിക്കുന്ന ലൊക്കേഷന്‍ രക്ഷിതാക്കള്‍ക്ക് കാണാന്‍ സാധിക്കും.
💥കുട്ടികള്‍ എത്രസമയം ഫോണ്‍ ഉപയോഗിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം. ഏതൊക്കെ സമയം മുതല്‍ ഏതൊക്കെ സമയം വരെ.
💥കുട്ടികള്‍ അവരുടെ ഫോണിലോ ടാബിലോ ഏതെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്ബോള്‍ രക്ഷിതാവിന്റെ ഫോണില്‍ നോട്ടിഫിക്കേഷന്‍ വരും. അനാവശ്യ ആപ്പുകളാണെങ്കില്‍ അനുമതി നല്‍കാതിരിക്കാന്‍ സാധിക്കും.
0 comments: