2022, മാർച്ച് 22, ചൊവ്വാഴ്ച

ഓണ്‍ലൈന്‍ ഷോപ്പിംഗ് ചെയ്യുന്നവര്‍ അറിഞ്ഞിരിക്കണം


ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വഴിതന്നെയാണ് ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നത് .ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നുണ്ട് ,അതുകൊണ്ടു തന്നെ വരും വര്‍ഷങ്ങളില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നത് ഒരു സാധാരണ ഒന്നായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട .

എന്നാല്‍ പല തരത്തിലും ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ വഴി വഞ്ചിക്കപ്പെടാറുണ്ട് .ഓണ്‍ലൈന്‍ വഴി പല തരത്തിലുള്ള തട്ടിപ്പുകളും നടക്കാറുണ്ട് .എന്നാല്‍ ഇപ്പോള്‍ ഇതാ ഇപ്പോള്‍ ഇതാ പുതിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് നിയമങ്ങള്‍ എത്തുന്നു .ജനുവരി 1 മുതലാണ് പുതിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിരുന്നു .

പുതിയ നിയമങ്ങള്‍ പ്രകാരം ആമസോണ്‍ ,ഫ്ലിപ്പ്കാര്‍ട്ട് അടക്കമുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ക്ക് ഉപഭോക്താക്കളുടെ കാര്‍ഡുകളുടെ വിവരങ്ങള്‍ സേവ്വ് ചെയ്തു വെക്കുവാന്‍ സാധിക്കുകയില്ല .ഈ നിയമങ്ങള്‍ എത്തിക്കഴിഞ്ഞാല്‍ ഓരോ ഇടപാടിനും ഉപഭോക്താക്കള്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കി മാത്രമേ പണമിടപാടുകള്‍ നടത്തുവാന്‍ സാധിക്കുകയുള്ളു .

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരുന്നതിനാലാണ് ഇത്തരത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത് .ഉപഭോക്താക്കളുടെ സുരക്ഷ കൂട്ടുന്നതിനായാണ് ഇത്തരത്തില്‍ ചെയ്യുന്നത് .എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ചെയ്യുന്നവര്‍ക്ക് അത് എളുപ്പമാക്കുവാന്‍ കാര്‍ഡുകള്‍ Tokenization ചെയ്യാവുന്നതാണ് .ഇത്തരത്തില്‍ Tokenization ചെയ്താല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് എളുപ്പമാക്കുവാന്‍ സാധിക്കും .

0 comments: