സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ പുരസ്‌കാരം
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാര പദ്ധതി വഴിയാണ് ധനസഹായം നല്‍കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു പദ്ധതി ആദ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ വിഷയത്തിലും വിവിധ സര്‍വകലാശാലകളില്‍ നിന്ന് മികച്ച മാര്‍ക്ക് നേടുന്നവര്‍ക്കാണ് പുരസ്‌കത്തിന് അര്‍ഹതയുണ്ടാവുക. ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി ആയിരം കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഗാർമെന്റ് മേക്കിംഗ് ആന്റ് ഫാഷൻ ഡിസൈനിംഗ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ശനിയാഴ്ച, ഞായറാഴ്ച) കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി), മൊബൈൽ ഫോൺ ടെക്‌നോളജി (ആൻഡ്രോയിഡ്), ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് കോഴ്‌സുകളിലെ ഒഴിവുളള സീറ്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 04712360611, 8075289889, 9495830907.
പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ്
പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ് ഡിഗ്രി കോഴ്‌സിന് 2021-22 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് കോളേജ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ൽ കൂടി മാർച്ച് 23, 24 തീയതികളിൽ സമർപ്പിക്കണം. അലോട്ട്‌മെന്റ് മാർച്ച് 25 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
പരീക്ഷ മാറ്റി
ഏപ്രിൽ എട്ടിന് ആരംഭിക്കാനിരുന്ന മൂന്നാം വർഷ മെഡിക്കൽ മൈക്രോബയോളജി (2008-2014 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകൾ മാറ്റി വെച്ചു. പുതുക്കിയ വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കും.
പരീക്ഷാ ഫലം
2021 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (നോൺ-സിഎസ്.എസ്. – റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സൂക്ഷമപരിശോധനക്കുള്ള അപേക്ഷ 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 30 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം.
2021 സെപ്റ്റംബറിൽ നടന്ന മഹാത്മാഗാന്ധി സർവ്വകലശാലയുടെ കീഴിലുള്ള അംഗീകൃത ഗവേഷണ കേന്ദ്രങ്ങളുടെ പി.എച്ച.ഡി. കോഴ്‌സ് വർക്ക് പരീക്ഷയുടെ (റെഗുലർ / സപ്ലിമെന്ററി) ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 2,100 രൂപ, 525 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ നാല്. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
2021 ഒക്ടോബറിൽ നടന്ന ആറാം സെമസ്റ്റർ ഐ.എം.സി.എ. (2017 അഡ്മിഷൻ – റെഗുലർ), ഡി.ഡി.എം.സി.എ (2014-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ നാല്.
2021 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷ 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ നാല്.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍ നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റ് ജൂലൈ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ. അവസാനവര്‍ഷ സോഷ്യോളജി, മലയാളം ഏപ്രില്‍ 2020 പരീക്ഷകളുടെയും പ്രീവിയസ്/ഒന്നാം സെമസ്റ്റര്‍ ഫിലോസഫി മെയ് 2020 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ പോസ്റ്റ് അഫ്‌സലുല്‍ ഉലമ നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
0 comments: