2022, മാർച്ച് 10, വ്യാഴാഴ്‌ച

എന്‍ജിനിയറിങ് ബിരുദമെടുത്ത പെണ്‍കുട്ടികള്‍ക്ക് ഇന്ത്യന്‍ നേവിയില്‍ അവസരങ്ങള്‍ എന്തെല്ലാം?


ഇന്ത്യന്‍ നേവിയില്‍ ഷോര്‍ട് സര്‍വീസ് കമ്മിഷനിലേക്ക് 2023 ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ എന്‍ട്രി കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അവയില്‍ ചില ബ്രാഞ്ച്/കേഡറിലേക്ക്, വനിതകള്‍ക്കും അപേക്ഷിക്കാം. 

അപേക്ഷിക്കാവുന്ന എന്‍ട്രികള്‍, വേണ്ട യോഗ്യത

എക്‌സിക്യുട്ടീവ് ബ്രാഞ്ചില്‍ നേവല്‍ ആര്‍മമെന്റ് ഇന്‍സ്പക്ടറേറ്റ് കേഡര്‍;

യോഗ്യത

ബി.ഇ./ബി.ടെക്. ബിരുദം. 

ബ്രാഞ്ച്

മെക്കാനിക്കല്‍, മെക്കാനിക്കല്‍ വിത്ത് ഓട്ടോമേഷന്‍, ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, കണ്‍ട്രോള്‍ എന്‍ജിനിയറിങ്, പ്രൊഡക്ഷന്‍, , ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മെറ്റലര്‍ജി, മെറ്റല്ലര്‍ജിക്കല്‍, കെമിക്കല്‍, മെറ്റീരിയല്‍ സയന്‍സ്, ഏറോസ്‌പേസ്, ഏറോനോട്ടിക്കല്‍ എന്‍ജിനിയറിങ്. കൂടാതെ ഇലക്‌ട്രോണിക്‌സ്/ഫിസിക്‌സ് പോസ്റ്റ് ഗ്രാജ്വേറ്റുകള്‍ക്കും അപേക്ഷിക്കാം.

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍

യോഗ്യത

ഏതെങ്കിലും ബ്രാഞ്ചിലെ ബി.ഇ./ബി.ടെക്. ബിരുദം വേണം. 

എജ്യുക്കേഷന്‍ ബ്രാഞ്ചിലേക്കും ബി.ഇ./ബി.ടെക്. ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം

ബ്രാഞ്ച്

💧മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍,ഇലക്ട്രിക്കല്‍ ഇവയിലൊന്ന്.

💧കമ്യൂണിക്കേഷന്‍ സിസ്റ്റം എന്‍ജിനിയറിങ്, കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങ്, മാനുഫാക്ചറിങ്/പ്രൊഡക്ഷന്‍ എന്‍ജിനിയറിങ്/മെറ്റല്ലര്‍ജിക്കല്‍ എന്‍ജിനിയറിങ്/മെറ്റീരിയല്‍ സയന്‍സ്, മെക്കാനിക്കല്‍ സിസ്റ്റം എന്‍ജിനിയറിങ്/മെക്കാനിക്കല്‍ സിസ്റ്റം ഡിസൈന്‍/മെക്കാനിക്കല്‍ ഡിസൈന്‍ എന്നിവയിലൊന്നില്‍ എം.ടെക്. ഉള്ളവര്‍ക്കും അപേക്ഷിക്കാം. 

💧ബി.എസ്‌സിക്ക് ഫിസിക്‌സ് പഠിച്ച എം.എസ്‌സി. (മാത്തമാറ്റിക്‌സ്/ഓപ്പറേഷണല്‍ റിസര്‍ച്ച്); ബി.എസ്‌സിക്ക് മാത്തമാറ്റിക്‌സ് പഠിച്ച എം.എസ്‌സി. (ഫിസിക്‌സ്/അപ്ലൈഡ് ഫിസിക്‌സ്) എന്നിവര്‍ക്കും അപേക്ഷിക്കാം.

💧യോഗ്യതാ പ്രോഗ്രാമിലും ക്ലാസ് 10ലും 12ലും 60 ശതമാനം മാര്‍ക്ക് വേണം.

 💧10ലോ 12ലോ ഇംഗ്ലീഷിന് 60 ശതമാനം മാര്‍ക്കു വേണം. 

പ്രായ വ്യവസ്ഥ ഉണ്ടാകും. ഈ പ്രവേശനത്തിന്റെ വിശദാംശങ്ങള്‍ www.joinindiannavy.gov.in ലെ വിജ്ഞാപനത്തില്‍ (കറന്റ് ഈവന്റ്‌സ് ലിങ്ക്) ലഭിക്കും. മാര്‍ച്ച് 12 വരെ അപേക്ഷിക്കാം.


0 comments: