സ്ഥിരനിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക് കുറച്ചതോടെ തങ്ങളുടെ സമ്പാദ്യങ്ങളോടെ മികച്ച വരുമാനം നേടാന്‍ മറ്റു വഴികള്‍ തേടുകയാണ് നിക്ഷേപകര്‍.ഈ അവസരത്തില്‍ പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതികളെയാണ് അധികം ആളുകളും ആശ്രയിക്കുന്നത്. കാരണമുണ്ട്. കൂടുതല്‍ വരുമാനം, ഒപ്പം വിശ്വാസവും. അപകടസാധ്യതയില്ലാതെ ലാഭം ആഗ്രഹിക്കുന്ന ആളുകള്‍ക്ക് പോസ്റ്റ് ഓഫീസ് പദ്ധതികള്‍ പ്രയോജനകരമാണ്.
പോസ്റ്റ് ഓഫീസ് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി നിരവധി പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നിരവധി പ്രതിമാസ വരുമാന പദ്ധതികളും പോസ്റ്റ് ഓഫീസ് നല്‍കുന്നുണ്ട്. അതില്‍ നിങ്ങള്‍ക്ക് ഒരു തവണ നിക്ഷേപിച്ച് എല്ലാ മാസവും പലിശ രൂപത്തില്‍ ലാഭം നേടാനാകും.അടുത്തിടെ ഒരു സൂപ്പര്‍ഹിറ്റ് പദ്ധതിയാണ് പോസ്റ്റ് ഓഫീസ് അവതരിപ്പിച്ചിരിയ്ക്കുന്നത്. 10 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളുടെ പേരില്‍ ഈ പദ്ധതിയില്‍ ചേരുവാന്‍ സാധിക്കും.
അതായത്, നിങ്ങളുടെ കുട്ടിയുടെ പ്രായം 10 വയസോ അതില്‍ കൂടുതലോ ആണെങ്കില്‍, നിങ്ങള്‍ക്ക് കുട്ടിയുടെ പേരില്‍ ഒരു പോസ്റ്റ് ഓഫീസ് MIS (Monthly Income Scheme) അക്കൗണ്ട് തുറക്കാം. ഈ അക്കൗണ്ടില്‍ ഒറ്റത്തവണയായി നിക്ഷേപിച്ച് എല്ലാ മാസവും പലിശയും നേടാം.ഈ അക്കൗണ്ടിന് ധാരാളം നേട്ടങ്ങളുണ്ട്. 10 വയസ്സിന് മുകളില്‍ പ്രായമുള്ള നിങ്ങളുടെ കുട്ടികളുടെ പേരില്‍ ഈ അക്കൗണ്ട് തുടങ്ങാം. നിങ്ങളുടെ കുട്ടികളുടെ പേരില്‍ ഈ പ്രത്യേക അക്കൗണ്ട് തുറന്നാല്‍, എല്ലാ മാസവും നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശയ്ക്ക് ട്യൂഷന്‍ ഫീസ് അടയ്ക്കാം.
ഈ സ്കീമിന്‍റെ എല്ലാ വിശദാംശങ്ങളും അറിയാം.
എവിടെ, എങ്ങനെ അക്കൗണ്ട് തുറക്കാം?
ഏതെങ്കിലും പോസ്റ്റ് ഓഫീസില്‍ പോയി നിങ്ങള്‍ക്ക് ഈ പോസ്റ്റ് ഓഫീസ് അക്കൗണ്ട് തുറക്കാം.ഈ പദ്ധതിയില്‍ കുറഞ്ഞത് 1,000 രൂപയും പരമാവധി 4.5 ലക്ഷം രൂപയും നിക്ഷേപിക്കാം. നിലവില്‍, ഈ സ്കീമിന് കീഴിലുള്ള പലിശ നിരക്ക് 6.6% ആണ്.കുട്ടിയുടെ പ്രായം 10 വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍, നിങ്ങള്‍ക്ക് അവന്‍റെ/ അവളുടെ പേരില്‍ ഈ അക്കൗണ്ട് (MIS benefits) തുറക്കാം, കുറവാണെങ്കില്‍ രക്ഷിതാവിന് ഈ അക്കൗണ്ട് തുറക്കാം. ഈ പദ്ധതിയുടെ കാലാവധി 5 വര്‍ഷമാണ്. അതിനുശേഷം അത് അവസാനിപ്പിക്കുകയുമാവാം.
തുക എങ്ങിനെ കണക്കുകൂട്ടുന്നു ?
പലിശ കണക്കുകൂട്ടുന്നത് ഇപ്രകാരമായിരിയ്ക്കും. 10 വയസിന് മുകളില്‍ പ്രായമുള്ള നിങ്ങളുടെ കുട്ടിയുടെ പേരില്‍ നിങ്ങള്‍ 2 ലക്ഷം രൂപ നിക്ഷേപിക്കുകയാണ് എന്ന് സങ്കല്‍പ്പിക്കുക. ഓരോ മാസവും നിലവിലെ പലിശ നിരക്കായ 6.6% അനുസരിച്ച് 1100 രൂപയാകും. അഞ്ച് വര്‍ഷത്തിനുള്ളില്‍, ഈ പലിശ മൊത്തത്തില്‍ 66,000 രൂപയായി മാറും. അഞ്ച് വര്‍ഷം കഴിയുമ്ബോള്‍ നിങ്ങള്‍ക്ക് 2 ലക്ഷം രൂപയും ലഭിക്കും.മാസം തോറും ലഭിക്കുന്ന 1100 രൂപ, കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കാവുന്നതാണ്. ഈ തുക രക്ഷിതാക്കള്‍ക്ക് നല്ലൊരു സഹായമായി മാറും.
ഈ അക്കൗണ്ടിന്‍റെ മറ്റൊരു പ്രത്യേകത ജോയിന്‍റ് അക്കൗണ്ട് തുറക്കാമെന്നതാണ്. ഈ അക്കൗണ്ടില്‍ 3.50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ നിലവിലെ നിരക്കില്‍ എല്ലാ മാസവും 1,925 രൂപ ലഭിക്കും. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇത് വലിയ തുകയാണ്.ഈ സ്കീമിന്‍റെ പരമാവധി പരിധി, അതായത് 4.5 ലക്ഷം നിക്ഷേപിക്കുമ്പോൾ നിങ്ങള്‍ക്ക് എല്ലാ മാസവും 2,475 രൂപയുടെ പ്രയോജനം നേടാം.
0 comments: