2022, ഏപ്രിൽ 20, ബുധനാഴ്‌ച

സിബിഎസ്ഇ ഗ്രേഡിങ് രീതി: ഈ വർഷവും മുൻവർഷത്തെ ഗ്രേഡിങ് രീതി

                                          


നിശ്ചിത മാർക്ക് നേടുന്നവർക്കു നിശ്ചിത ഗ്രേഡ് നൽകുന്ന അബ്സൊല്യൂട്ട് ഗ്രേഡിങ് രീതിയല്ല സിബിഎസ്ഇക്ക്, പരീക്ഷയിൽ വിദ്യാർഥികളുടെ മൊത്തം പ്രകടനം കണക്കിലെടുത്തുള്ള റിലേറ്റീവ് ഗ്രേഡിങ് രീതിയാണു സിബിഎസ്ഇ നിലവിൽ പിന്തുടരുന്നത്. അതായത് ഉപരിപഠന യോഗ്യത നേടുന്നവർക്കായി മൊത്തം എട്ടു ഗ്രേഡുകൾ. വളരെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന എട്ടിലൊന്നു വിദ്യാർഥികൾക്ക് ഓരോ വിഷയത്തിലും എ1 ഗ്രേഡ്, തുടർന്നുള്ള എട്ടിലൊന്നു വിദ്യാർഥികൾക്ക് എ2 ഗ്രേഡ്; ബി1, ബി2, സി1, സി2, ഡി1, ഡി2 എന്നിങ്ങനെയാണ് തുടർന്നുള്ള ഗ്രേഡുകൾ നൽകുന്നത്. ഇനി ഒരു വിദ്യാർഥിക്കു രണ്ടു വിഷയങ്ങൾക്ക് ഒരേ മാർക്ക് ലഭിച്ചാലും ഗ്രേഡ് വ്യത്യസ്തമാകാനാണു സാധ്യത. മുൻവർഷവും ഇതേ രീതി തന്നെയാണ് പിന്തുടർന്നത്. 2021 ഫെബ്രുവരി 25നു പുറത്തിറക്കിയ സർക്കുലറിൽ എല്ലാ വിശദാംശങ്ങളുണ്ട്. www.cbse.gov.in.


0 comments: