2022, ഏപ്രിൽ 20, ബുധനാഴ്‌ച

ബിസിനസ് വായ്പ തട്ടിപ്പ്: ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ..

                                          


നിങ്ങൾ ഓൺലൈൻ ആയോ നേരിട്ടോ ഒരു ബിസിനസ് വായ്പക്ക് അപേക്ഷിക്കുകയാണെങ്കിൽ തട്ടിപ്പുകാരുടെ കെണിയിൽ വീഴില്ലെന്ന് ഉറപ്പു വരുത്തേണ്ടത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തമാണ്. സാങ്കേതിക വിദ്യ ദിവസവും മാറുന്നതോടെ പുതിയ തട്ടിപ്പ് തന്ത്രങ്ങളും കൂടുകയാണ്. ഇതിന് ജാഗ്രതയോടെ കാര്യങ്ങളെ സമീപിക്കുക മാത്രമേ നമുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. നിങ്ങൾ ബിസിനസ് വായ്പയെടുക്കുന്നതിനു മുൻപായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. 

• കടമെടുക്കുകയാണെങ്കിൽ വിശ്വസനീയ സ്ഥാപനങ്ങളിൽ നിന്ന് മാത്രം എടുക്കുക. 

• നിങ്ങൾ ഇനി ഓൺലൈൻ ആപ്പുകളിൽ നിന്ന് വായ്പയെടുക്കുകയാണെങ്കിൽ അതിനു മുൻപ് അവക്ക് ആർ ബി ഐയുടെ അംഗീകാരം ഉണ്ടെന്ന് ഉറപ്പു വരുത്തുക.

• ഇനി ഓഫ്‌ലൈൻ ആയാണ് എടുക്കുന്നതെങ്കിൽ വായ്പയെടുക്കുന്നതിനു മുൻപായി നേരിട്ട് അവരുടെ ഓഫീസ് സന്ദർശിക്കുകയും, അവലോകന വെബ്സൈറ്റുകളിൽ അഭിപ്രായങ്ങൾ നോക്കുകയും ചെയ്യുക.

• വിശ്വസിക്കാൻ പറ്റാത്ത ഓഫറുകൾ നൽകി വായ്പ നൽകാൻ ശ്രമിക്കുന്നവരെ ഒഴിവാക്കുക. 

• അജ്ഞാതരിൽ നിന്നുള്ള ഇ മെയിലുകൾ പൊതുവെ വഞ്ചനാപരമായിരിക്കും. അവിടെ ജാഗ്രതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക. 

• സൈബർ – നിങ്ങൾ ഫിഷിങ് ആക്രമണങ്ങളെ സൂക്ഷിക്കുക 

• നിങ്ങൾക്ക് കാര്യങ്ങളെ കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ വിശ്വസിക്കാവുന്ന ഉപദേഷ്ടാക്കളെ സമീപിക്കുക.

• വായ്പ നൽകുന്നവർ പൊതുവേ പണം ആദ്യം തന്നെ ചോദിക്കാറില്ല. അങ്ങനെ ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഉറപ്പായും അതൊരു തട്ടിപ്പാണെന്ന് മനസ്സിലാക്കുക. 

• നിങ്ങൾ എടുത്തുചാടി ആവേശത്തിൽ സാമ്പത്തിക തീരുമാനങ്ങളെടുക്കാതിരിക്കുക. 

• നിങ്ങൾ എല്ലാ കാര്യങ്ങൾക്കും ഇറങ്ങി തിരിക്കുന്നതിന് മുൻപായി നമ്മുടേതായ ഗവേഷണം നടത്തുക.

0 comments: