2022, ഏപ്രിൽ 19, ചൊവ്വാഴ്ച

വാട്ട്സ് ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തോ എന്നറിയുവാൻ ഇതാ ഒരു മികച്ച ട്രിക്ക്

                                             


ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ്. ഇതിൽ അറിയാത്ത ഒരുപാടു ഓപ്‌ഷനുകളും ഒളിഞ്ഞിരിപ്പുണ്ട്. അത്തരത്തിൽ കുറച്ചു ട്രിക്കുകൾ നോക്കാം. നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയുവാൻ ചില എളുപ്പ വഴിയുണ്ട് .എന്നാൽ ഇപ്പോൾ ഇതിന്നായി പ്രത്യേക ഫീച്ചറുകൾ ഒന്നും തന്നെ വാട്ട്സ് ആപ്പ് അവതരിപ്പിച്ചട്ടില്ല പക്ഷേ നമുക്ക് ചില പൊടികൈകളിലൂടെ അത് അറിയുവാൻ സാധിക്കും. 

ഇനി നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നറിയുവാൻ അയാളുടെ ലാസ്റ്റ് സീൻ ,പ്രൊഫൈൽ പിക്ക് കൂടാതെ ഫോട്ടോസ് എന്നിവ പരിശോധിക്കുക. കൂടാതെ അതുപോലെ തന്നെ മെസേജ് അയച്ചതിനു ശേഷം ബ്ലൂ ടിക്ക് വന്നോ അല്ലെങ്കിൽ രണ്ട് ടിക്ക് വന്നോ എന്ന് പരിശോധിക്കുക. കൂടാതെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിക്കുവാൻ നോക്കുക .ഈ കാര്യങ്ങൾ ഒന്നും തന്നെ നടക്കുന്നില്ലെങ്കിൽ ഉറപ്പിക്കാം നിങ്ങളെ ആ വ്യക്തി ബ്ലോക്ക് ചെയ്തിരിക്കുന്നു എന്നത് .

0 comments: