ഡല്‍ഹി: ഇന്ത്യന്‍ ആര്‍മി എച്ച്‌ക്യു 101 ഏരിയ ഷില്ലോംഗ് സിവിലിയന്‍ എംടിഎസ് (മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്) മെസഞ്ചര്‍, സ്റ്റെനോ ഗ്രേഡ് 2 തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷകൾ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫിന് 5,200 രൂപ മുതല്‍ 20,200 രൂപ വരെ ശമ്ബളം ഉണ്ടായിരിക്കും. എന്നാലാവട്ടെ തെരഞ്ഞെടുത്ത സ്റ്റെനോഗ്രാഫര്‍മാര്‍ക്ക് 25,500 രൂപയാണ് ശമ്ബളം. 10, 12 പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 1, 2022 ആണ്.
ഒഴിവുകളുടെ വിശദവിവരങ്ങള്‍ അറിയാം;
എംടിഎസ് (മെസഞ്ചര്‍), ഒഴിവുകളുടെ എണ്ണം - 4. ഒബിസി - 2, എസ്‌സി - 1, ഇഎസ്‌എം - 1 ഇവയാണ് ഒഴിവുകളുടെ വിശദാംശങ്ങള്‍. സ്റ്റെനോ ഗ്രേഡ്-II ല്‍ ഒബിസി വിഭാഗത്തിന് ഒരൊഴിവാണുള്ളത്. എംടിഎസ് (മെസഞ്ചര്‍) തസ്തികയിലേക്ക് പത്താം ക്ലാസ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാൻ പറ്റും.
സ്റ്റെനോ ഗ്രേഡ്-II - പ്ലസ് ടു പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 18 വയസ്സില്‍ കുറവോ 25 വയസ്സില്‍ കൂടുതലോ ആകാന്‍ പാടില്ലയെന്ന നിബന്ധനയുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയ;
• രേഖകളുടെ പരിശോധന
• എഴുത്തു പരീക്ഷ
• ക്യാരക്റ്റര്‍ വേരിഫിക്കേഷന്‍
• മെഡിക്കല്‍ പരീക്ഷ
എന്നീ നടപടികള്‍ക്ക് ശേഷമായിരിക്കും നിയമനം. നിങ്ങൾക്ക് ഓഫ്‌ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാം. വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ജനന സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എന്നിവ സഹിതം 'ദി എസ്റ്റാബ്ലിഷ്‌മെന്റ് ഓഫീസര്‍ , ഹെഡ്ക്വാര്‍ട്ടേഴ്‌സ് 101 ഏരിയ, പിന്‍ -908101 സി/ഓ 99 എപിഓ', എന്ന വിലാസത്തില്‍ നിങ്ങൾക്ക് അപേക്ഷ സമര്‍പ്പിക്കാം.
0 comments: