ഇന്ന് ബാങ്കുകളില്‍ പോയി കാത്തിരുന്ന് പണം വാങ്ങുന്നതിനേക്കാള്‍ എളുപ്പമായത് കൊണ്ടാണ് എല്ലാവരും എടിഎം സെന്ററുകളില്‍ പോയി പണം പിന്‍വലിക്കുന്നത്.
കൂടാതെ ഇപ്പോൾ ഡിജിറ്റല്‍ ഇടപാടുകളും വര്‍ധിച്ചുവരികയാണ്. ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകള്‍ വളരുന്നതിനനുസരിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണവും കൂടിവരികയാണ്. ബാങ്ക് എടിഎം കേന്ദ്രങ്ങളില്‍ ഇപ്പോള്‍ തട്ടിപ്പ് വ്യാപകമാണ്. എന്നാൽ ഇതിന് തടയിടാനുള്ള മാര്‍ഗമായി പുതിയൊരു സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക്.
അതായത് എടിഎം കാര്‍ഡ് ഉപയോഗിക്കാതെ യുപിഐ വഴി പണം പിന്‍വലിക്കാനുള്ള സൗകര്യം എല്ലാ എടിഎമ്മുകളിലും നടപ്പാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതിന്റെ വിശദമായ വിവരങ്ങള്‍ എന്‍സിപിഐ എടിഎം നെറ്റ്‌വര്‍ക്കുകളിലേക്കും ബാങ്കുകളിലേക്കും ഉടന്‍ അറിയിക്കും. നിലവില്‍, ഇതുവരെ എടിഎമ്മുകളിലൂടെ കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം കുറച്ച് ബാങ്കുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എടിഎം നെറ്റ്‌വര്‍ക്കുകളിലും കാര്‍ഡ്-ലെസ് ക്യാഷ് പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാക്കാന്‍ ഒരുങ്ങുകയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
ഇത്തരത്തിൽ എല്ലാ എടിഎം നെറ്റ്‌വര്‍ക്കുകളില്‍ നിന്നും എടിഎം കാര്‍ഡില്ലാതെ പണം പിന്‍വലിക്കാന്‍ എല്ലാ ബാങ്കുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതി നടപ്പാക്കുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. കൂടാതെ എ.ടി.എം കേന്ദ്രങ്ങളില്‍ ഡെബിറ്റ് കാര്‍ഡോ, ക്രെഡിറ്റ് കാര്‍ഡോ ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം എല്ലാ ബാങ്കുകളിലും എ.ടി.എമ്മുകളിലും നടപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതുപോലെ രാജ്യത്തെ പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ക്ക് സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ നല്‍കുമെന്നും ദാസ് പറഞ്ഞു.
0 comments: