കിട്ടും 30 ലക്ഷം വരെ വായ്പ
വിദേശത്തു 2 വർഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്തശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയ വനിതകൾക്കു ഏകദേശം 30 ലക്ഷം രൂപവരെ വായ്പ നൽകുന്ന വനിതാമിത്ര പദ്ധതിയുമായി നോർക്കയും വനിതാ വികസന കോർപറേഷനും കൈകോർക്കുന്നു. നിലവിലെ ഈ സാമ്പത്തികവർഷം 1000 വായ്പകൾ ലഭ്യമാക്കുമെന്നു നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണനും വനിതാവികസന കോർപറേഷൻ അധ്യക്ഷ കെ.സി.റോസക്കുട്ടിയും അറിയിച്ചു.
നോർക്ക റൂട്ട്സിന്റെ സബ്സിഡി
വനിതാവികസന കോർപറേഷന്റെ 6% പലിശ നിരക്കിലുള്ള വായ്പയ്ക്ക് ആദ്യ 4 വർഷം നോർക്ക റൂട്ട്സിന്റെ 3% സബ്സിഡി ലഭിക്കും. ഇതിന് കോർപറേഷന്റെ www.kswdc.org വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. കൂടാതെ നോർക്ക റൂട്സ് സിഇഒ കെ.ഹരികൃഷ്ണൻ നമ്പൂതിരിയും കോർപറേഷൻ എംഡി കെ.സി.ബിന്ദുവും ധാരണാപത്രം കൈമാറി.
വിശദാംശങ്ങൾക്കു വനിതാവികസന കോർപറേഷന്റെ 0471– 2454585, 2454570, 9496015016 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ നോർക്ക റൂട്‌സിന്റെ www.norkaroots.org വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.
0 comments: