2022, ഏപ്രിൽ 30, ശനിയാഴ്‌ച

ഡ്രൈവിംഗ് അപ്പ്‌ഡേറ്റ് ;നിങ്ങള്‍ തീര്‍ച്ചയായും ഇത് പാലിച്ചിരിയ്ക്കണം

 

ഡ്രൈവിംഗ് ഓടിക്കുമ്ബോള്‍ നമ്മള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാറില്ല .അതില്‍ ഏറ്റവും പ്രധാനമായ ഒരു ഓപ്‌ഷന്‍ ആണ് ഹസാഡ് ലൈറ്റ് .ഈ ഹസാഡ് ലൈറ്റ് എപ്പോള്‍ ഒക്കെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ചും ഇപ്പോള്‍ ഇതാ വെക്തമായി പറഞ്ഞിരിക്കുകയാണ് കേരള പോലീസിന്റെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജിലൂടെ .

വാഹനത്തിന്‍റെ നാല് ടേര്‍ണിംഗ് ഇന്‍ഡിക്കേറ്ററുകളും ഒരുമിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് എന്ന് പറയുന്നത്. വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച്‌ ആണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്.

എന്നാല്‍ നമ്മുടെ പൊതുനിരത്തുകളില്‍ കണ്ടുവരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവണതയാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റിന്‍റെ ദുരുപയോഗം.ഇത്തരത്തില്‍ ഹസാഡ് ലൈറ്റിന്റെ ഉപയോഗം എന്ത് എന്ന് ഇപ്പോള്‍ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുകയാണ് 

0 comments: