2022, ഏപ്രിൽ 30, ശനിയാഴ്‌ച

(APRIL 30)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


'ഫസ്റ്റ് ബെല്‍' ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിച്ചു

സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി വിക്ടേഴ്സ് ചാനലില്‍ നടത്തിവന്നിരുന്ന 'ഫസ്റ്റ് ബെല്‍' ക്ലാസുകള്‍ ഇന്നത്തോടെ അവസാനിച്ചു. കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ഉണ്ടായ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടിയാണ് വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ ആരംഭിച്ചത്..ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണം ഏപ്രില്‍ 30 ശനിയാഴ്ചയോടുകൂടി നിര്‍ത്തുന്ന കാര്യം കൈറ്റ് സി.ഇ.ഒ അന്‍വര്‍ സാദത്ത് അറിയിച്ചിരുന്നു. 

പ്ലസ് ടു കെമിസ്ട്രി ഉത്തര സൂചികയിലെ പോരായ്മ പരിശോധിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി 

ഹയര്‍സെക്കന്‍ഡറി കെമിസ്ട്രി പരീക്ഷയില്‍ സത്യസന്ധവും നീതിയുക്തവുമായ മൂല്യനിര്‍ണയം ഉറപ്പുവരുത്തുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഉത്തര സൂചികയില്‍ തെറ്റില്ലെന്നും അതിനാല്‍ മാറ്റാന്‍ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ നിലപാട് . അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഇതു തിരുത്തുന്നു എന്ന സൂചനയാണ് മന്ത്രി നല്‍കുന്നത്.അര്‍ഹതപ്പെട്ട മാര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്ക വേണ്ട.  സര്‍ക്കാര്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഉത്തര സൂചികയില്‍ പോരായ്മ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കുന്നു 

കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മലമ്പുഴ വനിത ഐ.ടി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജമെൻറ് കമ്മറ്റി നൽകുന്ന സ്റ്റിച്ചിംഗ് ആൻഡ് എoബ്രോയ്ഡറി കോഴ്സ്,ത്രീഡി വിഷ്വലൈസേഷൻ കോഴ്സ്,എംഎസ് ഓഫീസ് ആൻഡ് ഇൻറർനറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 7നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 8089521397 എന്ന ഫോൺ നമ്പറിൽ വിളിക്കുക.

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന  ഗാർമെന്റ് മേക്കിംഗ് & ഫാഷൻ ഡിസൈനിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി), ടോട്ടൽ സ്റ്റേഷൻ, ബ്യൂട്ടീഷ്യൻ, അലുമിനിയം ഫാബ്രിക്കേഷൻ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2360611, 8075289889, 9495830907.

വിദേശ മെഡിക്കല്‍പഠന പ്രതിസന്ധി: രണ്ടുമാസത്തിനകം പദ്ധതി തയ്യാറാക്കണമെന്ന് സുപ്രീംകോടതി

കോവിഡ് മഹാമാരിയും യുക്രൈന്‍ യുദ്ധവും കാരണം വിദേശ എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ രണ്ടുമാസത്തിനകം പദ്ധതി തയ്യാറാക്കണമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷനോട് സുപ്രീംകോടതി. ഒറ്റത്തവണത്തേക്കുള്ള താത്കാലിക പദ്ധതിയാണ് തയ്യാറാക്കേണ്ടത്. വിദ്യാര്‍ഥികളുടെ മികവ് പരിശോധിക്കുന്നകാര്യം കമ്മിഷന് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി .

എംസിഎ, എം ടെക്, ബി ആര്‍ക്ക് പരീക്ഷാഫലം പ്രഖ്യാപിച്ച് കെ.ടി.യു 

കേരളാ സാങ്കേതിക സര്‍വകലാശാല എം ടെക്, എംസിഎ, ബി.ആര്‍ക്ക് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. എട്ടാം സെമസ്റ്റര്‍  ബി ആര്‍ക്ക് ഫലമാണ് പ്രസിദ്ധീകരിച്ചത്. കാലിക്കറ്റ്, തിരുവനന്തപുരം, തൃശൂര്‍ ക്ലസ്റ്ററുകള്‍ നടത്തിയ എം.ടെക്ക് നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയുടെയും ഫലങ്ങളും പുറത്തുവിട്ടിട്ടുണ്ട്. എംസിഎ രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയുടെയും ഫലം ലഭ്യമാണ്. വിശദമായ പരീക്ഷാഫലം കേരളാ സാങ്കേതിക സര്‍വകലാശാല വെബ്സൈറ്റിന്റെ 'റിസള്‍ട്ട്' ടാബിന് കീഴില്‍ ലഭിക്കും. 

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

കാലിക്കറ്റ് സര്‍വകലാശാലാ വാര്‍ത്തകള്‍

ഓഡിറ്റ് കോഴ്സ് ട്രയല്‍ പരീക്ഷ 

എസ്.ഡി.ഇ. ഒന്നാംസെമസ്റ്റര്‍ ബി.എ. മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, എക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലീഷ്, ബി.ബി.എ. വിദ്യാര്‍ഥികളുടെ ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ ട്രയല്‍ പരീക്ഷ 29-ന് നടക്കും. പരീക്ഷയുടെ ലിങ്കും വിശദമായ സമയക്രമവും എസ്.ഡി.ഇ. വെബ്സൈറ്റില്‍ (sdeuoc.ac.in). 

പരീക്ഷാഫലം

മൂന്നാംസെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മേയ് ഒമ്പതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

എം.ജി സര്‍വകലാശാലാ വാര്‍ത്തകള്‍ 

പരീക്ഷാ തീയതി 

ഏപ്രില്‍ എട്ടിന് നടത്താന്‍ നിശ്ചയിച്ച് പിന്നീട് മാറ്റിവെച്ച മൂന്നാംവര്‍ഷ ബി.എസ്സി. മെഡിക്കല്‍ മൈക്രോബയോളജി (20082014 അഡ്മിഷനുകള്‍ --മേഴ്സി ചാന്‍സ്) പരീക്ഷ മേയ് 13-ന് ആരംഭിക്കും.

പരീക്ഷാഫലം 

2022 ജനുവരിയിലെ മൂന്നാം സെമസ്റ്റര്‍ എം.എസ്സി.-മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ (നോണ്‍-സി.എസ്.എസ്.-റെഗുലര്‍/ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

കേരള സര്‍വകലാശാലാ വാര്‍ത്തകള്‍

പി.ജി., എം.ടെക്. പ്രവേശനം 

വിവിധ പഠന വകുപ്പുകളില്‍ പി.ജി., എം.ടെക്. കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശനപ്പരീക്ഷയുടെ മാര്‍ക്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകള്‍ admissions.keralauniversity.ac.in/css2022 വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം.

പരീക്ഷാരജിസ്ട്രേഷൻ

കേരളസർവകലാശാല ജൂൺ 6ന് തുടങ്ങാനിരിക്കുന്ന ഒന്നാം സെമസ്റ്റർ എം.എഫ്.എ ( പെയിൻറിoഗ് ആൻഡ് സ്കൾപ്പ്ച്ചർ) പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ മെയ് 3 വരെയും പിഴസഹിതം മെയ് 9 വരെയും അപേക്ഷിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

0 comments: