2022, മേയ് 1, ഞായറാഴ്‌ച

പിഎന്‍ബി(പഞ്ചാബ് നാഷണൽ ബാങ്ക്) ല്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയില്‍ ഒഴിവ്

ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ PNBയില്‍  സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയില്‍ നിരവധി ഒഴിവുകള്‍.വിജ്ഞാപനമനുസരിച്ച്, സ്‌പെഷ്യൽ കേഡർ ഓഫീസർ തസ്തികയിലേയ്ക്ക് 145 ഒഴിവുകളാണ് ഉള്ളത് .അപേക്ഷാ നടപടികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. 

ഒഴിവുകളുടെ വിശദാംശങ്ങൾ 

ആകെ ഒഴിവുകള്‍  - 145

റിസ്ക് മാനേജർ (Risk Manager) - 40 

ക്രെഡിറ്റ് മാനേജർ (Credit Manager) - 100 

സീനിയർ മാനേജർ (Senior Manager) - 5 

വിദ്യാഭ്യാസ യോഗ്യത  

ക്രെഡിറ്റ് മാനേജർ (Credit Manager): ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ  CA/CWA/CFA അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60% മാർക്കോടെ വിജയിച്ചിരിക്കണം. കൂടാതെ, ഫിനാൻസിൽ ഫുള്‍ടൈം  എംബിഎയോ ഫിനാൻസിൽ പിജിഡിഎമ്മോ ഉണ്ടായിരിക്കണം. 

റിസ്ക് മാനേജർ (Risk Manager) - ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ 60% മാർക്കോടെ CA/CWA/CFA പസായിരിക്കണം. കൂടാതെ ഫുള്‍ടൈം   എംബിഎ ബിരുദവും ഉണ്ടായിരിക്കണം.

സീനിയർ മാനേജർ  (Senior Manager) - ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി  CA/CWA/CFA അല്ലെങ്കിൽ 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. ഫിനാൻസിൽ ഫുള്‍ടൈം  എംബിഎ ഉണ്ടായിരിക്കണം.

അപേക്ഷ സമര്‍പ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബാങ്കിന്‍റെ ഔദ്യോഗിക വെബ്സൈറ്റ്  ibpsonline.ibps.in/pnboapr2  സന്ദർശിക്കാം.ബാങ്ക് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി  മെയ് 7 ആണ്.  


0 comments: