2022, ഏപ്രിൽ 12, ചൊവ്വാഴ്ച

നിങ്ങൾക്ക് ഈ ശീലങ്ങള്‍ ഉണ്ടോ? എങ്കിൽ അത് നിങ്ങളെ അന്ധതയിലേക്ക് നയിക്കും, ശ്രദ്ധിക്കുക

                                           കണ്ണുളളപ്പോൾ കണ്ണിന്റെ വില അറിയില്ല. കാഴ്ച ശക്തിയില്ലാത്ത അവസ്ഥ നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഒന്നാണ്. പക്ഷേ നമ്മളൊരിക്കലും കാഴ്ച ശക്തി അറിഞ്ഞുകൊണ്ട് കളയുന്നില്ല എന്നുള്ളത് ഒരു സത്യമാണ്.

എന്നാല്‍, ചില അവസരങ്ങളില്‍ നമ്മുടെ അറിവില്ലായ്മ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ പല ആരോഗ്യ പ്രശ്നങ്ങളേയും നമുക്ക് സ്വയം തടുക്കാൻ സാധിക്കും. ഇവയിൽ തന്നെ കണ്ണിന്റെ ആരോഗ്യത്തിനെ നിസ്സാരമായി കണക്കാക്കരുത്. എന്തൊക്കെയാണ് നമ്മുടെ കണ്ണിന്റെ ആരോഗ്യത്തിന് ബാധിക്കുന്ന പ്രതിസന്ധികള്‍ എന്നും കാഴ്ചയെ നശിപ്പിക്കുന്നത് എന്നും നമുക്ക് നോക്കാം.

പുകവലി

പുകവലിക്കുന്നത് ശാരീരികമായി വളരെയധികം അപകടകരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇതുമൂലം ശ്വാസകോശ കാന്‍സറിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറ്റ് നിരവധി ഗുരുതര രോഗാവസ്ഥകള്‍ക്കും കാരണമാകുന്നു. ഇത് ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗം ഉണ്ടാക്കുന്നു. മാത്രമല്ല കണ്ണിലെ ടിഷ്യൂകള്‍ ഉള്‍പ്പെടെയുള്ള ടിഷ്യൂകള്‍ക്ക് ആവശ്യമായ ഓക്സിജനും പോഷണവും നല്‍കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഇത് പിന്നീട് പല ഗുരുതരാവസ്ഥയിലേക്ക് എത്തുമ്ബോള്‍ തിമിരവും മാക്യുലര്‍ ഡീജനറേഷന്‍ പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കുന്നു. 

വളരെ നേരം സ്‌ക്രീനില്‍ നോക്കുന്നത്

കോവിഡ് സാഹചര്യത്തില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ദീര്‍ഘനേരം സ്‌ക്രീനില്‍ നോക്കി ഇരിക്കുന്നത്. കാരണം നിലവിൽ ഇപ്പോഴും വര്‍ക്ക് ഫ്രം ഹോം തുടര്‍ന്ന് പോരുന്ന നിരവധി കമ്ബനികള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഇത് കണ്ണിനുണ്ടാക്കുന്ന അസ്വസ്ഥത നിസ്സാരമല്ല. കണ്ണിന് ദീര്‍ഘനേരം സ്‌ക്രീനുകളില്‍ നോക്കിയിരിക്കുന്നത് വലിയ അസ്വസ്ഥ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഒരാള്‍ മിനിട്ടില്‍ 12-15 തവണയെങ്കിലും കണ്ണ് അടച്ചിരിക്കേണ്ടതാണ്. ഇതുമൂലം കണ്ണ് വരണ്ടതല്ലാതാക്കുന്നതിനും കണ്ണിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. 

കണ്ണട ധരിക്കാത്തത്

നിങ്ങള്‍ക്ക് കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കേണ്ട പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. സൂര്യപ്രകാശത്തില്‍ നിന്ന് 100% അള്‍ട്രാവയലറ്റ് പരിരക്ഷയുള്ള സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. നീന്തുമ്ബോള്‍ ക്ലോറിന്‍ വെള്ളത്തിലാണെങ്കില്‍ അതില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ഗ്ലാസ്സ് ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ ജോലി ചെയ്യുമ്ബോള്‍ വെല്‍ഡിംഗ് മെഷീനുകള്‍, സ്പോര്‍ട്സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കണ്ണിനെ സംരക്ഷിക്കുന്ന തരത്തിലുള്ള ഗ്ലാസ്സുകള്‍ എല്ലാം ഉപയോഗിക്കേണ്ടതാണ്.

മേക്കപ്പിന്റെ കാര്യത്തിലും ശ്രദ്ധിക്കൊടുക്കണം

ഇന്ന് സ്ത്രീകളില്‍ നല്ലൊരു വിഭാഗം ആളുകളും മേക്കപ്പ് ഉപയോഗിക്കുന്നതാണ്. പക്ഷേ കണ്ണുകളില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുമ്ബോള്‍ നമ്മള്‍ അല്‍പം ശ്രദ്ധിക്കണം. അതായത് മൂന്ന് മാസത്തില്‍ കൂടുതല്‍ പഴക്കമുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ കണ്ണുകളില്‍ ഉപയോഗിക്കുന്നത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇതുമൂലം കണ്ണിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളും അണുബാധ പോലുള്ളവയും ഉണ്ടാക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മള്‍ കണ്ണിന്റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഒരിക്കലും കണ്ണിന്റെ ആരോഗ്യം നിസ്സാരമായി കണക്കാക്കരുത്. അതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടാവുന്നുണ്ടെങ്കില്‍ നിസ്സാരമായി വെക്കാതെ ഡോക്ടറെ കാണേണ്ടതാണ്. ഇത് കൂടാതെ വര്‍ഷത്തില്‍ ഒരു തവണ നേത്ര പരിശോധന നടത്തുന്നതും നല്ലതാണ്. കൂടാതെ പ്രായമാവുമ്ബോള്‍ കാഴ്ചയില്‍ വ്യതിയാനം സംഭവിക്കുന്നുണ്ട്. ഇതും വളരെ ഗൗരവമായി തന്നെ കാണേണ്ടതാണ്.

0 comments: