സെല്‍ഫ് സര്‍വീസ് റിപ്പയര്‍ സ്റ്റോര്‍ വെബ്‌സൈറ്റിലൂടെയാകും സേവനങ്ങള്‍ ലഭ്യമാകുക. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് സേവനങ്ങള്‍ നല്‍കിത്തുടങ്ങിയിരിക്കുന്നത്. എന്നിരിക്കിലും ഉടന്‍ തന്നെ സേവനങ്ങള്‍ യൂറോപ്പിലേക്കും അതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ആപ്പിളിന്റെ നീക്കം.
ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ്, ഐഫോണ്‍ 13, ഐഫോണ്‍ 13 എന്നിങ്ങനെയുള്ള വിവിധ ഐ ഫോണ്‍ പതിപ്പുകള്‍ക്ക് പ്രത്യേകം ടൂള്‍ കിറ്റുകളുണ്ടാകും. 20 ഇഞ്ച് വീതിയും 47 ഇഞ്ച് ഉയരവുമുള്ള കേസുകളിലാകും ടൂള്‍ കിറ്റെത്തുക. സ്പ്ലേ റിമൂവല്‍ ഫിക്ചര്‍, ഹീറ്റഡ് ഡിസ്പ്ലേ പോക്കറ്റ്, ബാറ്ററി പ്രസ്സ്, ഡിസ്പ്ലേ പ്രസ്സ്, ഡിസ്പ്ലേ, ബാക്ക് പ്രൊട്ടക്റ്റീവ് കവറുകള്‍, സ്‌ക്രൂഡ്രൈവറുകള്‍, ബിറ്റുകള്‍ എന്നിങ്ങനെ സകലതും ഈ കിറ്റിലുണ്ടാകും. പ്രശ്‌നം പരിഹരിച്ചു കഴിഞ്ഞാല്‍ മറ്റ് ടൂള്‍സ് അടങ്ങുന്ന കിറ്റ് ആപ്പിളിന് തിരിച്ച് നല്‍കണം
0 comments: