2022, ഏപ്രിൽ 28, വ്യാഴാഴ്‌ച

SBI യിൽ 35 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 


രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ  SBIയില്‍ ജോലി നേടാന്‍ സുവര്‍ണ്ണാവസരം..!! സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍  (Specialist Cadre Officer - SCO) തസ്തികയിലുള്ള  നിരവധി ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌.  താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 മെയ് 17-ന്  മുന്‍പായി  ബാങ്കിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് sbi.co.in വഴി  അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമര്‍പ്പിക്കാനുള്ള നടപടികൾ  ഏപ്രിൽ 27 മുതൽ ആരംഭിച്ചു കഴിഞ്ഞു. ആകെ 35 ഒഴിവുകളാണ് ഉള്ളത്.   

റെഗുലര്‍ തസ്തികയിലുള്ള ഒഴിവുകള്‍ 

തസ്തിക 

ഒഴിവുകളുടെ എണ്ണം 

സിസ്റ്റം ഓഫീസർ (ടെസ്റ്റ് എഞ്ചിനീയർ)

2

സിസ്റ്റം ഓഫീസർ (വെബ് ഡെവലപ്പർ) 

1

സിസ്റ്റം ഓഫീസർ (പെർഫോമൻസ്/സീനിയർ ഓട്ടോമേഷൻ ടെസ്റ്റ് എഞ്ചിനീയർ)

1

സിസ്റ്റം ഓഫീസർ (പ്രോജക്ട് മാനേജർ) 

1

സിസ്റ്റം ഓഫീസർ (പ്രോജക്ട് മാനേജർ)

2


കരാർ വ്യവസ്ഥയില്‍ ലഭ്യമായ ഒഴിവുകള്‍  

തസ്തിക 

ഒഴിവുകളുടെ എണ്ണം 

എക്‌സിക്യൂട്ടീവ് (ടെസ്റ്റ് എഞ്ചിനീയർ)

10

എക്സിക്യൂട്ടീവ് (ഇന്ററാക്ഷൻ ഡിസൈനർ)

3

എക്സിക്യൂട്ടീവ് (വെബ് ഡെവലപ്പർ)

1

എക്സിക്യൂട്ടീവ് (പോർട്ടൽ അഡ്മിനിസ്ട്രേറ്റർ)

3

സീനിയർ എക്‌സിക്യൂട്ടീവ് (പെർഫോമൻസ്/ ഓട്ടോമേഷൻ ടെസ്റ്റ് എഞ്ചിനീയർ) 

4

സീനിയർ എക്സിക്യൂട്ടീവ് (ഇന്ററാക്ഷൻ ഡിസൈനർ)

2

സീനിയർ എക്സിക്യൂട്ടീവ് (പ്രോജക്ട് മാനേജർ)

4

സീനിയർ സ്പെഷ്യൽ എക്സിക്യൂട്ടീവ് (പ്രോജക്ട് മാനേജർ) 

1


യോഗ്യത 

ഓരോ തസ്തികയിലേക്കും വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ വിശദമായി   വെബ്സൈറ്റിൽ നല്‍കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പായി ഈ വിവരങ്ങള്‍ ശരിയായി  മനസ്സിലാക്കുക. അടിസ്ഥാന യോഗ്യത BE/ BTech ആണ്. 

അപേക്ഷാ ഫീസ് 

ജനറൽ, ഇ.ഡബ്ള്യൂ.എസ്, ഒ.ബി.സി വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടക വർഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് അടയ്ക്കേണ്ടതില്ല. ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നീ സൗകര്യങ്ങൾ ഉപയോഗിച്ച് ഫീസടയ്ക്കാന്‍ സാധിക്കും. 

ഓൺലൈനായി എങ്ങിനെ അപേക്ഷ സമര്‍പ്പിക്കാം?

  • SBIയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in യില്‍ പ്രവേശിച്ച്  ഹോംപേജിൽ ലഭ്യമായ കരിയർ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
  • ഓൺലൈൻ ആപ്ലിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് അടയ്ക്കുക.
  • ഭാവി റഫറൻസിനായി എസ്ബിഐ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.

0 comments: