മുംബൈ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് ഇന്ത്യയില്‍ 696 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെഗുലര്‍ 594 ഒഴിവുകളും കരാര്‍ വ്യവസ്ഥയില്‍ 102 ഒഴിവുകളാണ് ഉള്ളത്.ഇക്കണോമിസ്റ്റ്- രണ്ട്, സ്റ്റാറ്റിസ്റ്റിഷ്യന്‍- രണ്ട്, റിസ്ക് മാനേജര്‍- രണ്ട്, ക്രെഡിറ്റ് അനലിസ്റ്റ്- 53, ക്രെഡിറ്റ് ഓഫീസര്‍- 484, ടെക് അപ്രൈസല്‍- ഒമ്പത്, ഐടി ഓഫീസര്‍- ഡേറ്റ സെന്റര്‍- 42 എന്നിങ്ങനെയാണ് ഒഴിവുകള്‍.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.bankofindia.co.in എന്ന വെബ്സൈറ്റ് കാണുക.പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. അപേക്ഷാ ഫീസ് 850 രൂപ. എസ്സി/എസ്ടി/ഭിന്നശേഷി വിഭാഗത്തിന് 175 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് പത്ത്.
0 comments: