2022, ഏപ്രിൽ 28, വ്യാഴാഴ്‌ച

ഉത്തരസൂചികയിൽ അപാകത: പ്ലസ്ടു കെമിസ്ട്രി മൂല്യനിർണ്ണയം ബഹിഷ്കരിച്ച് അധ്യാപകർ

 

ഉത്തര സൂചികയിൽ അപാകതയുണ്ടെന്നാരോപിച്ച് അധ്യാപകരുടെ പ്രതിഷേധം. പ്ലസ്ടു കെമിസ്ട്രി പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയം നി‍ർത്തിവച്ചാണ് അധ്യാപകരുടെ പ്രതിഷേധം. പാലക്കാട് ചെർപ്പുളശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഇതുവരെയും കെമിസട്രി മൂല്യനിർണയം ആരംഭിക്കാനായിട്ടില്ല. കോഴിക്കോട്ടും അധ്യാപക‍ർ ഉത്തരസൂചികയിൽ അപാകത ആരോപിച്ച് മൂല്യനി‍ർണയം ബഹിഷ്കരിച്ചിരിക്കുകയാണ്. ഇവിടെയും പ്ലസ് ടു കെമിസ്ട്രി ഉത്തരകടലാസുകളുടെ മൂല്യനി‍ർണയമാണ് തടസ്സപ്പെട്ടത്. കെമിസ്ട്രി ഉത്തരപേപ്പറുകൾ മൂല്യനി‍ർണയം ചെയ്യാൻ സജ്ജീകരിച്ച രണ്ട് ക്യാംപുകളിലും അധ്യാപകർ പ്രതിഷേധത്തിലാണ്. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത കെമിസ്ട്രി അധ്യാപകർ തയ്യാറാക്കി ഹയർ സെക്കണ്ടറി ജോ. ഡയറക്ടർക്ക് നൽകിയ ഉത്തര സൂചിക ഒഴിവാക്കിയെന്നാണ് ആക്ഷേപം. തയ്യാറാക്കിയത് ആരാണെന്ന് വ്യക്തമാക്കാത്ത ഉത്തരസൂചിക മൂല്യനി‍ർണയത്തിന് നൽകിയെന്നും അധ്യാപക‍ർ ആരോപിക്കുന്നു.  

0 comments: