ഫല പ്രഖ്യാപനം നടത്തിയതിന് ശേഷം ആറുമാസത്തിനകം തന്നെ ബിരുദം നല്‍കണമെന്ന നിര്‍ദേശവുമായി യു.ജി.സി. നിലവിൽ സര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കനത്ത നിര്‍ദേശവുമായാണ്ല ഇത്തവണ യു.ജി.സി രംഗത്ത് വന്നിരിക്കുന്നത്.
ഇത് കൂടാതെ അവസാനവര്‍ഷ മാര്‍ക്ക് ലിസ്റ്റിനൊപ്പം പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കണമെന്നും യു.ജി.സി ആവശ്യപ്പെട്ടു. ബിരുദ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ് തുടങ്ങിയ രേഖകള്‍ കിട്ടാനെടുക്കുന്ന കാലതാമസം തുടര്‍പഠനത്തെയും ഉദ്യോഗ അന്വേഷണത്തെയും പ്രതികൂലമായി ബാധിക്കുന്നെന്ന വിദ്യാര്‍ഥികളുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
0 comments: