ചിത്രരചന, പെയിന്റിങ്, ശിൽപകല, വിവിധ കലാരൂപങ്ങളിലെ ശൈലീ വൈവിധ്യങ്ങൾ, അവയുടെ ചരിത്രപരവും സാമൂഹികവുമായ പ്രസക്തി എന്നിവയെക്കുറിച്ചുള്ള പഠനമാണ് ഫൈൻ ആർട്സ്. പ്രിന്റ് മേക്കിങ്,ഫൊട്ടോഗ്രഫി, ആർക്കിടെക്ചർ, അനിമേഷൻ, കാലിഗ്രഫി എന്നിവയെല്ലാം ഫൈൻ ആർട്സിൽപെടുന്നു. പ്ലസ് ടു യോഗ്യതള്ളവർക്കു ചേരാനാവുന്ന നാലു വർഷ കോഴ്സാണു ബിഎഫ്എ (ബാച്‌ലർ ഓഫ് ഫൈൻ ആർട്സ്). പെയിന്റിങ്, ഫിലിം മേക്കിങ്,ഫിലിം ഹിസ്റ്ററി, അനിമേഷൻ, അപ്ലൈഡ് ആർട്, സ്‌കള്‍പ്ച്ചര്‍, കമേഴ്‌സ്യല്‍ ആർട് തുടങ്ങിയ സ്‌പെഷലൈസേഷനുകളുണ്ട്.
കേരളത്തിലെ പഠന സൗകര്യങ്ങൾ
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി: ബിഎഫ്എ (പെയിന്റിങ്, മ്യൂറൽ, സ്കൾപ്ചർ). അഭിരുചിപരീക്ഷയുണ്ട്. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സിലും തിരുവനന്തപുരം, തൃശൂർ, മാവേലിക്കര ഗവ. ഫൈന്‍ ആര്‍ട്‌സ് കോളജുകളിലും പെയിന്റിങ്, അപ്ലൈഡ് ആര്‍ട്‌സ്, സ്കൾപ്ചർ വിഷയങ്ങളിൽ ബിഎഫ്എ കോഴ്സുണ്ട്. അഭിരുചി പരീക്ഷ വഴിയാണു പ്രവേശനം. തൃശൂരിൽ 2019 മുതൽ ബിഎഫ്എ ആർട് ഹിസ്റ്ററി & വിഷ്വൽ സ്റ്റഡീസ് കോഴ്സുമുണ്ട്. ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിൽ മ്യൂറല്‍ പെയിന്റിങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്സുണ്ട്. എസ്എസ്എൽസിയാണു യോഗ്യത.
കേരളത്തിനു പുറത്തുള്ള പ്രധാന സ്ഥാപനങ്ങൾ
കൊൽക്കത്ത വിശ്വഭാരതി, മുംബൈ ജെജെ സ്കൂൾ ഓഫ് ആർട്സ്, വാരാണസി ബിഎച്ച്‌യു, ഡൽഹി സർവകലാശാലയിലെ കോളജ് ഓഫ് ആർട്ട്, ബറോഡ എംഎസ് യൂണിവേഴ്സിറ്റി, അലിഗഡ് എഎംയു, ഡൽഹി ജാമിയ മില്ലിയ, ഹരിയാന സോനിപ്പത്തിലെ ജിൻഡാൽ സ്കൂൾ ഓഫ് ലിബറൽ ആർട്സ് & ഹ്യൂമാനിറ്റീസ്.
അഹമ്മദാബാദ് എൻഐഡിയിൽ ഫിലിം & വിഡിയോ കമ്യൂണിക്കേഷൻ, അനിമേഷൻ, ഫിലിം ഡിസൈൻ, ഗ്രാഫിക് ഡിസൈൻ വിഷയങ്ങളിൽ ബിഡിസ് പ്രോഗ്രാമുണ്ട്. ബെംഗളൂരുവിലെ സൃഷ്ടി മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്, ഡിസൈൻ & ടെക്നോളജിയിലും സവിശേഷ ബിരുദ കോഴ്സുകളുണ്ട്.
0 comments: