പ്രധാനമന്ത്രി കിസാന്‍ നിധിക്കായി കാത്തിരിക്കുന്ന കര്‍ഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.യോജനയുടെ 11-ാം ഗഡു ഈ മാസം അവസാനം കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തും.എന്നാല്‍, ഈ തുക ലഭിക്കാന്‍ കര്‍ഷകര്‍ക്ക് ഒരു പ്രധാന കാര്യം നടപ്പാക്കേണ്ടതുണ്ട്. അതായത് കര്‍ഷകര്‍ തങ്ങളുടെ ഇ-കെവൈസി പൂര്‍ത്തിയാക്കിയിരിയ്ക്കണം. ഇ-കെവൈസി പൂര്‍ത്തിയാക്കാത്ത കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഇ-കെവൈസി ( PM Kisan Nidhi Yojana e-KYC) നടത്തുന്നതിനുള്ള അവസാന തീയതിയും 2022 മെയ് 31 ആണ്. ഈ പ്രക്രിയ പൂര്‍ത്തിയാക്കാത്ത കര്‍ഷകന് ഭാവിയില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ പ്രയോജനം ലഭിക്കില്ല എന്ന് സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നു.
e-KYC എങ്ങനെ പൂര്‍ത്തിയാക്കാം:-
- ഇ-കെവൈസി (eKYC) പൂര്‍ത്തിയാക്കുന്നതിനായി ആദ്യം പിഎം കിസാന്‍ യോജനയുടെ ഔദ്യോഗിക പോര്‍ട്ടല്‍ https://pmkisan.gov.in/. സന്ദര്‍ശിക്കുക
- ഹോംപേജില്‍, 'Farmers Corner'എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് 'e-KYC' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- ഒരു പുതിയ പേജ് ദൃശ്യമാകും, ഇവിടെ നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ പൂരിപ്പിക്കേണ്ടതുണ്ട്, തുടര്‍ന്ന് സേര്‍ച്ച് ടാബില്‍ ക്ലിക്ക് ചെയ്യുക.
- ഇതിനുശേഷം നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് ഒരു OTP വരും.
- OTP നല്‍കി 'OTP സമര്‍പ്പിക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഇ-കെവൈസി ഇതോടെ പൂര്‍ത്തിയാകും.
.
0 comments: