2022, മേയ് 1, ഞായറാഴ്‌ച

സൂക്ഷിക്കണം, ഫേസ്ബുക്ക് ഐഡി വഴി പണം ചോദിക്കുന്ന രീതി ഇപ്പോള്‍ വാട്ട്സ്‌ആപ്പിലും.. !

 

മറ്റുള്ളവരുടെ ഫേസ്ബുക്ക് ഐഡികള്‍ ഉപയോഗിച്ച്‌ പണം തട്ടിയെടുക്കുന്ന രീതി ഇപ്പോള്‍ കൂടുതലായി നടക്കുന്നുണ്ട്.നമ്മുടെ പരിചയക്കാര്‍ എന്ന രീതിയില്‍ അവരുടെ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച്‌ പണം ചോദിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. സുഹൃത്തുക്കളാണെന്ന് കരുതി ഈ ഐഡിയിലേക്ക് പണം അയച്ച്‌ പണം നഷ്ടപ്പെട്ടവര്‍ നിരവധിയുണ്ട്.

ഇപ്പോഴിതാ ഇതേ തട്ടിപ്പ് വാട്ട്സ്‌ആപ്പിലേക്കും വന്നിട്ടുണ്ട് എന്നാണ് വിവരം. നിയമസഭ സ്പീക്കര്‍ എംബി രാജേഷ് അടുത്തിടെ ഇത് സംബന്ധിച്ച്‌ തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. തന്റെ ഫോട്ടോ ഉപയോഗിച്ച്‌ ഒരു നമ്ബറില്‍ നിന്നും പണം ആവശ്യപ്പെട്ട് സുഹൃത്തുക്കളെ ചിലര്‍ വാട്ട്സ്‌ആപ്പില്‍ ബന്ധപ്പെട്ടുവെന്നായിരുന്നു അദ്ദേഹം പങ്കുവച്ച വിവരം.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വജയന്റെ പേരിലും ഇത്തരം തട്ടിപ്പ് നടത്തുവാന്‍ ശ്രമം നടന്നതായി വിവരമുണ്ടായിരുന്നു. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.

0 comments: