2022, മേയ് 1, ഞായറാഴ്‌ച

ATM ഉപയോഗിക്കുന്നവര്‍ക്കായി ഇതാ പുതിയ ഒരു അപ്പ്‌ഡേറ്റ്

 

ഇന്ന് നമ്മള്‍ മിക്ക ആളുകളും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ATM .ബാങ്കില്‍ അക്കൗണ്ട് എടുത്തുകഴിഞ്ഞാല്‍ നമുക്ക് ബാങ്കില്‍ നിന്നും തന്നെ ലഭിക്കുന്ന ഒന്നാണ് ATM .ഈ വര്‍ഷം ആദ്യം തന്നെ ATM ല്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള പുതിയ നിയമങ്ങള്‍ പുറത്തിറക്കിയിരുന്നു .ചാര്‍ജ്ജ് സംബന്ധമായതായിരുന്നു അത് .എന്നാല്‍ ഇപ്പോള്‍ ഇതാ അത്തരത്തില്‍ വലിയ ഒരു പ്രഖ്യാപനം ഇപ്പോള്‍ RBIയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു .ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള ഒരു തുടക്കം എന്ന രീതിയില്‍ തന്നെ ഇതിനെകാണാവുന്നതാണ് .ATM ഇല്ലാതെ തന്നെ നിങ്ങളുടെ അതാത് ATM കൗണ്ടറുകളില്‍ നിന്നും പണം പിന്‍ വലിക്കുവാനുള്ള കാര്‍ഡ് ലെസ്സ് പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത് .

ഉടന്‍ തന്നെ ഇത്തരത്തില്‍ കാര്‍ഡ് ലെസ്സ് സംവിധാനം നടപ്പിലാക്കുവാനാണ് പദ്ധതി .UPIയുടെ സഹായത്തോടെയാണ് ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് ATM കാര്‍ഡ് ഇല്ലാതെ തന്നെ പണം എടുക്കുന്ന സംവിധാനം നടപ്പിലാക്കുവാന്‍ പോകുന്നത് .UPIയുടെ സഹായത്തോടെ എന്ന് പറയുമ്ബോള്‍ തീര്‍ച്ചയായും സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ള പങ്ക് വലുതാണ്

0 comments: