2022, മേയ് 29, ഞായറാഴ്‌ച

ഈ തീയതിയ്ക്കുള്ളിൽ സിലിണ്ടർ വാങ്ങൂ, വില കൂടാൻ സാധ്യത!

 

എല്ലാ മാസവും ഒന്നാം തീയതിയാണ് എൽപിജി സിലിണ്ടറുകളുടെ വില നിശ്ചയിക്കുന്നത്. മേയ് 19ന് കമ്പനികൾ പാചകവാതക സിലിണ്ടറുകളുടെ വില ഉയർത്തിയിരുന്നു. 3.50 രൂപയാണ് വർധിപ്പിച്ചത്. എന്നാൽ വീണ്ടും ജൂൺ ഒന്നിന് ഗ്യാസ് സിലിണ്ടറുകളുടെ വില നിശ്ചയിക്കുമ്പോൾ വില വർധനവ് ഉണ്ടാകുമെന്നാണ് സൂചന.

എൽപിജി സിലിണ്ടറിന് വീണ്ടും വില കൂടിയേക്കുമെന്നും ഉടൻ തന്നെ 1100 രൂപ കടന്നേക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഇത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് വീട്ടിലേക്ക് ഒരു സിലിണ്ടർ എടുക്കണമെങ്കിൽ, ജൂൺ ഒന്നിന് മുമ്പ് അത് ബുക്ക് ചെയ്യുന്നത് നല്ലതായിരിക്കും. കാരണം ഇതുവഴി നിങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഒരു സിലിണ്ടർ വാങ്ങാനാകും.


0 comments: