2022, മേയ് 30, തിങ്കളാഴ്‌ച

പ്ലസ് വൺ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ വിദ്യാർത്ഥികളുടെ സമരം; അനാവശ്യ സമരമെന്ന് വി​ദ്യാഭ്യാസ മന്ത്രി

 

ജൂൺ13 മുതൽ തുടങ്ങുന്ന പ്ലസ് വൺ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ  സമരം നടത്തി.പഠിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. പത്ത് മാസം കൊണ്ട് തീർക്കേണ്ട സിലബസ് മൂന്ന് മാസം കൊണ്ട് തീർത്താണ് അതിവേ​ഗം പരീക്ഷ നടത്തുന്നതെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു.  കൊവിഡ് കാരണ പഠനം പാതിവഴിയിലായി. ഫോക്കസ് ഏരിയ നിശ്ചയിക്കണമെന്ന ആവശ്യവും വിദ്യാർത്ഥികൾക്കുണ്ട്.അതേസമയം വിദ്യാർഥികളുടേത് അനാവശ്യ സമരമെന്ന് വി​ദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചു. ആറു മാസം മുന്നേ പ്രഖ്യാപിച്ച പരീക്ഷയാണിതെന്നും വി. ശിവൻ കുട്ടി പറയുന്നു.

 

0 comments: