കോവിഡിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് പിഎം കെയറിൽ നിന്ന് സഹായം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. കേരളത്തിൽ നിന്ന് 112 കുട്ടികൾക്കാണ് സഹായം ലഭിക്കുക.
കോവിഡില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് പ്രതിമാസം 4000 രൂപ സ്റ്റൈപൻഡ് നല്‍കും. 23 വയസ് ആകുമ്പോൾ 10 ലക്ഷം രൂപ ലഭിക്കും. ഹെൽത്ത് കാർഡ് വഴി ചികിത്സ സൗജന്യമായി നൽകും. വിദ്യാഭ്യാസ വായ്പയിലും ഇളവ് നല്‍കും,
കോവിഡിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു- “ഞാൻ കുട്ടികളോട് സംസാരിക്കുന്നത് പ്രധാനമന്ത്രി എന്ന നിലയിലല്ല, നിങ്ങളുടെ കുടുംബാംഗം എന്ന നിലയിലാണ്. ഇന്ന് കുട്ടികളുടെ ഇടയിലാണെന്നതിനാല്‍ എനിക്ക് വളരെ ആശ്വാസമുണ്ട്. എല്ലാ ഇന്ത്യക്കാരും നിങ്ങളോടൊപ്പമുണ്ട് എന്നതിന്റെ പ്രതിഫലനമാണ് പിഎം കെയർ ഫോർ ചിൽഡ്രൻ. കുട്ടികള്‍ പഠനത്തിനൊപ്പം കായിക രംഗത്തും യോഗയിലും ഭാഗമാകണം”- പ്രധാനമന്ത്രി പറഞ്ഞു.
0 comments: