2022, മേയ് 30, തിങ്കളാഴ്‌ച

വെസ്റ്റേൺ റെയിൽവേയിൽ 3000ത്തിലധികം അപ്രന്റീസ് ഒഴിവുകൾ

 

വെസ്റ്റേൺ റെയിൽവേ 3612 അപ്രന്റീസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോ​ഗാർത്ഥികൾക്ക് വെസ്റ്റേൺ റെയിൽവേയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ rrc-wr.com വിസിറ്റ് ചെയ്‌ത്‌ അപേക്ഷകളയക്കാം. ഓൺലൈൻ അപേക്ഷയിലെ പൂരിപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ അപേക്ഷ പരി​ഗണിക്കുകയുള്ളൂ. പ്രമാണ പരിശോധന ബന്ധപ്പെട്ട ഡിവിഷനുകളിൽ വെച്ചാണ് നടക്കുക.

അവസാന തിയതി

മെയ് 28 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. ജൂൺ 27 വരെ അപേക്ഷ സമർപ്പിക്കാം.

വിദ്യാഭ്യാസ യോഗ്യത

തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് അം​ഗീകൃത സ്ഥാപനത്തിൽ നിന്ന്  കുറഞ്ഞത് 50 ശതമാനം മാർക്കോടെ 10+2 സമ്പ്രദായത്തിൽ മെട്രിക്കുലേഷൻ അല്ലെങ്കിൽ പത്താം ക്ലാസ് പാസ്സ് ഉണ്ടായിരിക്കണം.

പ്രായപരിധി

അപേക്ഷകർ 15 നും 24 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 100 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി, പിഡബ്ലിയു ഡി, വനിത ഉദ്യോ​ഗാർത്ഥികൾക്ക് ഫീസില്ല.

ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ

 • ഫിറ്റർ - 941
 • വെൽഡർ - 378
 • കാർപെന്റർ - 221
 • പെയിന്റർ- 213
 • ഡീസൽ മെക്കാനിക്ക് - 209
 • മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ- 15
 • ഇലക്ട്രീഷ്യൻ - 639
 • ഇലക്ട്രോണിക് മെക്കാനിക്ക് - 112
 • വയർമാൻ - 14
 • റഫ്രിജറേറ്റർ (എസി - മെക്കാനിക്ക്) - 147
 • പൈപ്പ് ഫിറ്റർ - 186
 • പ്ലംബർ - 126
 • ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) - 88
 • പാസ്സ - ​​252
 • സ്റ്റെനോഗ്രാഫർ - 8
 • മെഷിനിസ്റ്റ് - 26
 • ടർണർ - 37


0 comments: