2022, മേയ് 9, തിങ്കളാഴ്‌ച

ഗ്യാസിന് തീവില; ഓഫറുകളുമായി ഡിജിറ്റല്‍ വാലറ്റ്

 

ഇന്ത്യയില്‍ ഗാര്‍ഹിക എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുതിച്ചുയരുകയാണ്. ഗ്യാസ് ഇല്ലാതെ നമ്മുടെ കാര്യങ്ങളൊന്നും ക്യത്യമായി നടക്കില്ല. അതുകൊണ്ട് എത്ര വില കൂടിയാലും നമ്മള്‍ എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുകയും വാങ്ങുകയും ചെയ്യും. എന്നാല്‍, ഇപ്പോള്‍ കുറഞ്ഞ വിലയില്‍ ഗ്യാസ് സിലിണ്ടര്‍ വാങ്ങാം. ചില ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളാണ് വില കുറവില്‍ ഗ്യാസ് ലഭ്യമാക്കുന്നത്.പരിമിത കാലത്തേക്കാണ് ഡിജിറ്റല്‍ വാലറ്റ് പ്ലാറ്റ്‌ഫോമുകള്‍ ഈ ഓഫര്‍ നല്‍കുന്നത്. മൂന്ന് ഡിജിറ്റല്‍ വാലറ്റ് പ്ലാറ്റ്‌ഫോമുകളാണ് കുറഞ്ഞ വിലയില്‍ ഗ്യാസ് സിലിണ്ടര്‍ നല്‍കുന്നത്. ഈ ഡിസ്‌കൗണ്ട് ലഭിക്കണമെങ്കില്‍ ഒരു ഡിസ്‌കൗണ്ട് കോഡ് കൂടി വേണം. പ്ലേസ്റ്റോറില്‍ നിന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ബുക്ക് എ സിലിണ്ടര്‍ എന്ന പേജില്‍ പോയാല്‍ എളുപ്പത്തില്‍ ഗ്യാസ് ബുക്ക് ചെയ്യാം. ഇതിനായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മാത്രമാണ് ആവശ്യമായി വരുക. 

പേടിഎം വഴി എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യാം

പേടിഎം വഴി ഭാരത് ഗ്യാസ്, എച്ച് പി, ഇന്‍ഡേന്‍ എന്നീ ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യാം. പേടിഎം വഴി ഗ്യാസ് ബുക്ക് ചെയ്യുമ്പോള്‍ 50 മുതല്‍ 100 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും. ഇതൊരു പരിമിതകാല ഓഫറാണ്.അതുകൊണ്ടുതന്നെ കിഴിവുകള്‍ ലഭിക്കാന്‍ ഉടന്‍ തന്നെ ബുക്ക് ചെയ്യണം.

ഫോണ്‍പേ വഴി എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യാം 

പേടിഎം പോലെ തന്നെ ഭാരത്, എച്ച് പി, ഇന്‍ഡേന്‍ തുടങ്ങിയ ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഫോണ്‍പേയിലും കിഴിവുകളും ക്യാഷ്ബാക്കും നേടാന്‍ കഴിയും. ഫോണ്‍പേ ഉപയോഗിച്ച് ഫിസിക്കല്‍ പണമിടപാട് നടത്താതെ എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ലഭിക്കും. 

ഗൂഗിള്‍ പേ വഴി എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യാം 

എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ക്യാഷ്ബാക്കും കൂപ്പണുകളും നല്‍കുന്ന മറ്റൊരു ഡിജിറ്റല്‍ വാലറ്റ് പ്ലാറ്റ്‌ഫോമാണ് ഗൂഗിള്‍ പേ. ഗൂഗിള്‍ പേയില്‍ നിന്ന് ഗ്യാസ് ബുക്ക് ചെയ്യുമ്പോള്‍, ക്യാഷ് അടങ്ങുന്ന സ്‌ക്രാച്ച് കാര്‍ഡുകള്‍ ആപ്പ് നല്‍കുന്നു. അതല്ലെങ്കില്‍ ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്നുള്ള ഡിസ്‌കൗണ്ട് കോഡുകളും ലഭിക്കും.


0 comments: