2022, മേയ് 9, തിങ്കളാഴ്‌ച

ജനസംഖ്യാ കണക്കെടുപ്പ് ഡിജിറ്റലൈസ് ആവുന്നു; ഇനി ഇ-സെന്‍സസ്; ജനന- മരണ രെജിസ്റ്ററുമായി ബന്ധിപ്പിക്കുമെന്ന് അമിത് ഷാ

 


രാജ്യത്ത് ഇനി വരാനിരിക്കുന്നത് ഡിജിറ്റലൈസ് സെന്‍സസെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത 25 വര്‍ഷത്തേക്കുള്ള നയങ്ങള്‍ രൂപീകരിക്കുന്ന 'ഇ-സെന്‍സസാ'യിരിക്കുമെന്ന് ഇനി വരുന്നതെന്ന് അമിത് ഷാ അറിയിച്ചു.ജനസംഖ്യാ കണക്കെടുപ്പ് ഡിജിറ്റലൈസ് ചെയ്യുന്നതോടെ അടുത്ത എന്യൂമറേഷന്‍ 100 ശതമാനം പ്രതീക്ഷിക്കാമെന്ന് അമിത് ഷാ പറഞ്ഞു. ജനന-മരണ രെജിസ്റ്ററും സെന്‍സസുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ഓരോ ജനനത്തിനും മരണത്തിനും ശേഷവും സെന്‍സസ്അപ്ഡേറ്റ് ചെയ്യപ്പെടും. സെന്‍സസ് നടപടികള്‍ കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിന് ആധുനിക സങ്കേതങ്ങള്‍ ചേര്‍ക്കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ഡയറക്ടറേറ്റ് ഓഫ് സെന്‍സസ് ഓപറേഷന്‍സിന്റെ (അസം) ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിച്ച അമിത് ഷാ, രാജ്യത്തിന്റെ വികസനത്തിന്റെ മികച്ച ആസൂത്രണത്തിന് ശരിയായ കണക്കെടുപ്പ് ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞു.

അടുത്ത സെന്‍സസ് ഒരു ഇ-സെന്‍സസ് ആയിരിക്കും, 100% തികഞ്ഞ സെന്‍സസ്. ഇതിന്റെ അടിസ്ഥാനത്തില്‍, അടുത്ത 25 വര്‍ഷത്തേക്കുള്ള രാജ്യത്തിന്റെ വികസന ആസൂത്രണം ഏറ്റെടുക്കും'- അദ്ദേഹം പറഞ്ഞു.2024 ആവുമ്പോഴേക്ക് രാജ്യത്തെ എല്ലാ ജനന-മരണങ്ങളും സെന്‍സസുമായി ബന്ധിപ്പിക്കും. അത് ഓടോമാറ്റിക്കായി അപ്‌ഡേറ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0 comments: