എല്ലാ വിദ്യാര്‍ത്ഥികളും പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണം. വ്യക്തിശുചിത്വം പാലിക്കാനുളള നിര്‍ദേശവുമുണ്ട്.കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളായ മാസ്‌ക് ധരിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ പാലിക്കുന്നതോടൊപ്പം വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ എന്നിവ കൃത്യമായി പാലിക്കണം. സ്‌കൂളുകളും, കോളജുകളും, ട്യൂഷന്‍ സെന്ററുകളും, മതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കൊവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.
സ്‌കൂളുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
സ്‌കൂളുകളില്‍ കൊവിഡ് പ്രതിരോധ ശീലങ്ങള്‍ പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കണം. മൂക്കും, വായും മൂടുന്ന വിധം മാസ്‌ക് ശരിയായി കുട്ടികളെ ധരിപ്പിക്കണം. കൈകള്‍ വൃത്തിയാക്കുന്നതിനും സാനിറ്റൈസ് ചെയ്യുന്നതിനുമുള്ള സൗകര്യം ചെയ്യണം, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും പുറത്തു നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കാനും നിര്‍ദേശം നല്‍കണം. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ അവധി നല്‍കണം. പുകയില വിമുക്ത വിദ്യാലയം എന്ന ബോര്‍ഡ് സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കണം.
വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍
കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണം. മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ശരിയായി ധരിക്കണം. സംസാരിക്കുമ്ബോഴും ചുമക്കുമ്ബോഴും തുമ്മുമ്ബോഴും മാസ്‌ക് താഴ്ത്തരുത്. കൈകള്‍ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയോ, സാനിറ്റൈസര്‍ പുരട്ടുകയോ ചെയ്യണം. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അധ്യാപകരോട്/രക്ഷകര്‍ത്താക്കളോട് പറയണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം.
രക്ഷിതാക്കള്‍ക്കുള്ള നിര്‍ദേശങ്ങള്‍
കൊവിഡ് പ്രതിരോധ ശീലങ്ങള്‍ പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കണം. മൂക്കും, വായും മൂടുന്ന വിധം മാസ്‌ക് ശരിയായി കുട്ടികളെ ധരിപ്പിക്കണം. സാനിറ്റൈസര്‍ കൊടുത്തു വിടണം. തിരക്കുകുറഞ്ഞ വാഹനത്തില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ചെയ്യണം. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ വിടരുത്. നിറങ്ങള്‍ കൂടിയതും തണുത്തതും പഴകിയതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കാന്‍ നല്‍കാതിരിക്കണം. പുറത്തു നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കണം. പച്ചക്കറികളും പഴങ്ങളും ആഹാരത്തില്‍ പരമാവധി ഉള്‍പ്പെടുത്തണം.
0 comments: