രണ്ടു ലക്ഷം ഇന്ത്യന്‍ രൂപ കൈയിലുണ്ടെങ്കില്‍ ദുബായില്‍ ബിസിനസ് തുടങ്ങാമെന്നത് സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമാണ്.9,500 ദര്‍ഹം കൈയിലുണ്ടെങ്കില്‍ 100 ശതമാനം ഉടമസ്ഥാവകാശവും മൂന്നു വര്‍ഷത്തെ വിസയും ഉള്‍പ്പെടെ പ്രൊജക്ടര്‍ മാനേജ്‌മെന്റ് സര്‍വീസ് ഓണ്‍ലൈന്‍ ലൈസന്‍സ് സ്വന്തമാക്കാന്‍ സാധിക്കുമെന്ന് അവന്യൂ ക്ലാസ് സിഇഒ അബ്ദുല്‍ അസീസ് ബിന്‍ ഹന്തി അറിയിച്ചു.
ടെക്‌നിക്കല്‍ സര്‍വീസ് ലൈസന്‍സാണ് എടുക്കുന്നതെങ്കില്‍ 15,999 ദര്‍ഹം ചിലവ് വരും. ലൈസന്‍സ്, സ്‌പോണ്‍സര്‍, വിസ, മെഡിക്കല്‍ എമിറേറ്റ്‌സ് ഐഡി ഉള്‍പ്പെടെ ഇതില്‍ ലഭ്യമാണെന്ന് ബിസിനസ് കണ്‍സള്‍ട്ടന്റ് മിസ്രിയ നാസര്‍ അറിയിച്ചു. പ്ലാസ്റ്റര്‍ വര്‍ക്ക്, കാര്‍പെന്ററി, വുഡ് ഫ്‌ലോറിംഗ്, പ്ലമ്ബിംഗ്, സാനിറ്ററി, ഇലക്‌ട്രിക്കല്‍ തുടങ്ങി നിരവധി അവസരങ്ങളാണ് ഈ ലൈസന്‍സിലൂടെ ലഭ്യമാകുക.
0 comments: