ഡൽഹി പൊലീസിൽ 835 ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്ക് 559, സ്ത്രീകൾക്ക് 276 വീതം ഒഴിവ്. ജൂൺ 16 നകം അപേക്ഷിക്കണം. http://.ssc.nic.in. വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷിക്കുക.
ശമ്പളം
പേ ലെവൽ–4, 25,500-81,100 രൂപ.
പ്രായം
18–25. എസ്‌സി/എസ്ടി.വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവ്.
യോഗ്യത
പ്ലസ് ടു ജയം. ടൈപ്പിങ് പ്രാഗല്ഭ്യം (ഇംഗ്ലിഷ്–മിനിറ്റിൽ 30 വാക്ക്, ഹിന്ദി–25 വാക്ക്). ശാരീരിക യോഗ്യത, കായികക്ഷമതാ പരീക്ഷ തുടങ്ങിയവയുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷാഫീസ്
100 രൂപ. സ്‌ത്രീകൾക്കും എസ്‌സി/ എസ്ടി വിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ
കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം.
0 comments: