2022, മേയ് 26, വ്യാഴാഴ്‌ച

സര്‍ക്കാര്‍ എല്‍പിജി സബ്‌സിഡി നല്‍കിത്തുടങ്ങി, നിങ്ങളുടെ അക്കൗണ്ടില്‍ പണമെത്തിയോ? എങ്ങിനെ അറിയാം

വര്‍ദ്ധിച്ചു വരുന്ന വിലക്കയറ്റം സാധാരണക്കാര്‍ക്ക് വരുത്തുന്ന ക്ലേശങ്ങള്‍ ചെറുതല്ല. വിലക്കയറ്റത്തിന് പ്രധാന കാരണമായി നിലകൊള്ളുന്നത് ദിനംപ്രതി വര്‍ദ്ധിക്കുന്ന ഇന്ധനവിലയാണ്.പെട്രോള്‍-ഡീസല്‍, എല്‍പിജി എന്നിവയുടെ വര്‍ദ്ധിക്കുന്ന വിലയില്‍നിന്നും സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നടപടികള്‍ കൈക്കൊള്ളുകയാണ്‌. വിലക്കയറ്റത്തെ നിയന്ത്രിക്കാനുള്ള നടപടിയുടെ ഭാഗമായി കഴിഞ്ഞ ആഴ്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചിരുന്നു.

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ എല്‍പിജി സബ്‌സിഡിയും (LPG Gas Subsidy) കേന്ദ്ര സര്‍ക്കാര്‍ നല്‍കിത്തുടങ്ങി. റിപ്പോര്‍ട്ട് അനുസരിച്ച്‌ എല്‍പിജി സിലിണ്ടറിന് 200 രൂപ സബ്‌സിഡി ഇപ്പോള്‍ ലഭ്യമാണ്. അതായത്, 200 രൂപ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ വന്നുതുടങ്ങി.

നിങ്ങളുടെ അക്കൗണ്ടില്‍ എല്‍പിജി സബ്‌സിഡി തുക എത്തിയോ എന്ന് എങ്ങിനെ അറിയാം?

വീട്ടിലിരുന്നുകൊണ്ടും നിങ്ങള്‍ക്ക് ഈ തുക അക്കൗണ്ടില്‍ വന്നോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കും. നിങ്ങളുടെ അക്കൗണ്ടില്‍ സബ്‌സിഡി വരുന്നുണ്ടോ ഇല്ലയോ എന്ന് മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് എങ്ങനെ അറിയാമെന്ന് നോക്കാം. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം...

1. ആദ്യം www.mylpg.in തുറക്കുക.

2. സ്ക്രീനിന്‍റ വലതുവശത്ത് നിങ്ങള്‍ക്ക് നിരവധി ഗ്യാസ് കമ്ബനികളുടെ സിലിണ്ടറുകളുടെ ഫോട്ടോ കാണുവാന്‍ സാധിക്കും.

3. ഇവിടെ നിങ്ങളുടെ സേവന ദാതാവിന്‍റെ ഗ്യാസ് സിലിണ്ടറിന്‍റെ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക.

4. ഇതോടെ നിങ്ങളുടെ ഗ്യാസ് സേവന ദാതാവിന്‍റെ ഒരു പുതിയ വിന്‍ഡോ സ്ക്രീനില്‍ തുറക്കും.

5. ഇപ്പോള്‍ മുകളില്‍ വലതുവശത്ത് സൈന്‍ ഇന്‍ / ന്യൂ യൂസര്‍ ഓപ്‌ഷന്‍ കാണുവാന്‍ സാധിക്കും.

6. നിങ്ങള്‍ ഇതിനോടകം നിങ്ങളുടെ ഐഡി സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍, സൈന്‍ ഇന്‍ ചെയ്യുക. നിങ്ങള്‍ക്ക് ഐഡി ഇല്ലെങ്കില്‍, ന്യൂ യൂസറില്‍ ക്ലിക്ക് ചെയ്ത് ഐഡി ഉണ്ടാക്കുക. ശേഷം ലോഗിന്‍ ചെയ്യുക.

7. ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ ഒരു വിന്‍ഡോ തുറക്കും, വലതു വശത്തുള്ള View Cylinder Booking History എന്നതില്‍ ക്ലിക്ക് ചെയ്യുക.

8. ഏത് സിലിണ്ടറാണ് നിങ്ങള്‍ക്ക് സബ്‌സിഡി നല്‍കിയത്, എപ്പോള്‍ തുടങ്ങിയ വിവരങ്ങള്‍ ഇവിടെ ലഭിക്കും.

9. ഇതോടൊപ്പം, നിങ്ങള്‍ ഗ്യാസ് ബുക്ക് ചെയ്യുകയും നിങ്ങള്‍ക്ക് സബ്‌സിഡി പണം ലഭിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക് ഫീഡ്‌ബാക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യാം.

10. ഇവിടെ നിങ്ങള്‍ക്ക് സബ്‌സിഡി പണം ലഭിക്കാത്തതിന്‍റെ പരാതിയും ഫയല്‍ ചെയ്യാം.

11. ഇതുകൂടാതെ, ഈ ടോള്‍ ഫ്രീ നമ്ബറായ 18002333555 വിളിച്ച്‌ നിങ്ങള്‍ക്ക് പരാതി രജിസ്റ്റര്‍ ചെയ്യാം.

എന്നാല്‍, നിങ്ങള്‍ക്ക് ചിലപ്പോള്‍ സബ്‌സി ലഭിക്കുന്നത് നിലച്ചുപോയിട്ടുണ്ടാകാം. നിങ്ങളുടെ സബ്‌സിഡി വന്നിട്ടില്ലെങ്കില്‍, അത് നിര്‍ത്തിയത് എന്തുകൊണ്ടാണെന്ന് അറിയേണ്ടത് പ്രധാനമാണ്. എല്‍പിജിയുടെ സബ്‌സിഡി നിര്‍ത്തലാക്കിയതിന്‍റെ ഏറ്റവും പ്രധാന കാരണം എല്‍പിജി - ആധാര്‍ ലിങ്കിംഗ് നടത്തിയിട്ടില്ല എന്നതാണ്. കൂടാതെ, 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ വാര്‍ഷിക വരുമാനമുള്ള ആളുകള്‍ക്കും സബ്‌സിഡി ലഭിക്കില്ല.

0 comments: