സ്‌കൂള്‍ തുറക്കാന്‍ ഒരാഴ്ച ശേഷിക്കെ അവസാനവട്ട ഒരുക്കത്തിലാണ് വിദ്യാലയങ്ങള്‍. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്‌കൂളുകളിലും ക്ലാസ് മുറികളും പരിസരങ്ങളും ശുചിയാക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.സ്‌കൂള്‍ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കഴിഞ്ഞ അധ്യയന വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷവും കൂടുതല്‍ കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ ചേരുന്നതായാണ് വ്യക്തമാകുന്നതെന്നും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസൈനത്തോൺ മത്സരം
ദേശീയ സാങ്കേതിക ദിനം 2022 ആഘോഷങ്ങളുമായി ബന്ധപ്പെട്ട് എ പി ജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ കേരളത്തിലെ എൻജിനീയറിങ് കോളേജ് വിദ്യാർഥികൾക്കായി ഡിസൈനത്തോൺ മത്സരം സംഘടിപ്പിക്കുന്നു. കാർബൺ ന്യൂട്രൽ എൻജിനീയറിങ് ഡിസൈൻസ്, ബയോ ഇൻസ്പയേർഡ് എൻജിനീയറിങ് ഡിസൈൻസ് എന്നീ വിഷയങ്ങളിൽ ആണ് മത്സരം. മത്സരത്തിന്റെ വിശദ വിവരങ്ങൾ www.kscste.kerala.gov.in ൽ ലഭിക്കും.
ബിരുദപ്രവേശനത്തിന് അഭിമുഖത്തിന്റെ മാർക്ക് പരിഗണിക്കണമെന്ന് കോളേജ് അധികൃതർ; എതിർപ്പുമായി ഡൽഹി സർവകലാശാല
സെന്റ് സ്റ്റീഫൻസ് കോളജിൽ ബിരുദ പ്രവേശനത്തിന് അഭിമുഖത്തിന്റെ മാർക്കും പരിഗണിക്കാനുള്ള അധികൃതരുടെ തീരുമാനത്തിൽ ഡൽഹി സർവകലാശാല വീണ്ടും എതിർപ്പ് അറിയിച്ചു. അഭിമുഖത്തിന്റെ അടിസ‌്ഥാനത്തിൽ പ്രവേശനം നടത്തിയാൽ അംഗീകാരമില്ലാത്തതായി പരിഗണിക്കുമെന്നു ഡിയു അധികൃതർ വ്യക്തമാക്കി. എന്നാൽ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനമെന്ന കോളജിന്റെ വ്യവസ്ഥയ്ക്കു സുപ്രീം കോടതിയുടെ അനുമതിയുണ്ടെന്നാണു വിവരം....
മറൈൻ കോഴ്സുകൾ പഠിക്കാം സിഫ്‌നെറ്റിൽ; അപേക്ഷിക്കാം ജൂൺ 20 വരെ
മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട കോഴ്സുകളിലേക്ക് കൊച്ചിയിലെ കേന്ദ്ര സർക്കാർ സ്‌ഥാപനമായ സിഫ്‌നെറ്റ് അപേക്ഷ ക്ഷണിച്ചു. രേഖകൾ സഹിതം അപേക്ഷ ജൂൺ 20ന് അകം സിഫ്നെറ്റ് ഡയറക്ടറുടെ പേരിൽ കൊച്ചി ഓഫിസിൽ എത്തിക്കണം.കൊച്ചിയടക്കം 5 കേന്ദ്രങ്ങളിൽ എൻട്രൻസ് പരീക്ഷ. അപേക്ഷാഫോം മാതൃകകളും പ്രോസ്പെക്ടസുകളും വെബ്സൈറ്റിൽ. www.cifnet.gov.in.
ഫാഷന്‍ ഡിസൈനിംഗില്‍ ഡിഗ്രി
കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ബി വോക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ (ബി വോക് എഫ് ഡി ആര്‍) എന്ന റഗുലര്‍ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ ഓഫീസുമായി നേരിട്ടോ www.aldeindia.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ പേര് രജിസ്റ്റര്‍ ചെയ്യണം.
ഡിപ്ലോമ-സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍
കെല്‍ട്രോണിന്റെ പെരിന്തല്‍മണ്ണ നോളഡ്ജ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയ്ന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജി, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്കും ഗ്രാഫിക് ഡിസൈനിങ്, കമ്ബ്യുട്ടറൈസ്ഡ് ഫിനാന്‍ഷ്വല്‍ അക്കൗണ്ടിങ, ഗ്രാഫിക്‌സ് ആന്‍ഡ് വിഷ്വല്‍ എഫക്‌ട്‌സ്, വീഡിയോ ആന്റ് ഓഡിയോ എഡിറ്റിങ്, വേഡ് പ്രോസസ്സിങ് ആന്റ് ഡാറ്റാ എന്‍ട്രി എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കുമാണ് അവസരം.ഫോണ്‍: 04933 225133, 9847925335.
വിദ്യാര്‍ഥികളില്ല; തമിഴ്നാട്ടില്‍ 10 സ്വകാര്യ എന്‍ജിനീയറിങ് കോളജുകള്‍ പൂട്ടും
അണ്ണാ സര്‍വകലാശാലയുടെ കീഴിലുള്ള പത്ത് സ്വകാര്യ എന്‍ജിനീയറിങ് കോളജുകള്‍ വിദ്യാര്‍ഥികളില്ലാത്തതിനാല്‍ പൂട്ടുന്നു.2022-'23 വര്‍ഷത്തെ അംഗീകാരത്തിന് ഈ കോളജുകള്‍ അപേക്ഷിച്ചിട്ടില്ലെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.പത്തു കോളജുകള്‍ അടക്കുന്നതോടെ അണ്ണാ സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളുടെ എണ്ണം 484 ആയി കുറഞ്ഞു.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
കണ്ണൂര്‍ സര്‍വകലാശാല
കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം
കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം. തിങ്കളാഴ്ച നടന്ന എം.എസ് സി മാത്തമാറ്റിക്‌സ് നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് കഴിഞ്ഞ വര്‍ഷത്തേതിന്റെ തനിയാവര്‍ത്തനമായത്. ഇത് അഞ്ചാം തവണയാണ് ചോദ്യപേപ്പര്‍ ആവര്‍ത്തിക്കുന്നത്. വിഷയം പരിശോധിക്കുമെന്ന് സര്‍വകലാശാല അധികൃര്‍ പ്രതികരിച്ചു.
ഹാൾ ടിക്കറ്റ്
രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ (പ്രൈവറ്റ് രജിസ്‌ട്രേഷൻ ഏപ്രിൽ 2021) പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്തു സാക്ഷ്യപ്പെടുത്തി, അതിൽ പറഞ്ഞിരിക്കുന്ന സെന്ററുകളിൽ തന്നെ പരീക്ഷയ്ക്ക് ഹാജരാകണം. ഹാൾ ടിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ പരീക്ഷാ ഹാളിൽ പ്രവേശിക്കുമ്പോൾ ഏതെങ്കിലും ഫോട്ടോ പതിച്ച, ഗവ. അംഗീകൃത തിരിച്ചറിയൽ കാർഡ് കൈവശം വെക്കേണ്ടതാണ്.
എം.ജി .യൂണിവേഴ്സിറ്റി അറിയിപ്പുകൾ
പരീക്ഷകൾ മെയ് 31 മുതൽ
അഞ്ചാം സെമസ്റ്റർ ബി.എ. / ബി.എസ്.സി. / ബി.കോം. സി.ബി.സി.എസ്. (2019 അഡ്മിഷൻ - സ്‌പെഷ്യൽ സപ്ലിമെന്ററി - പരാജയപ്പെട്ടവർക്ക്) ബിരുദ പരീക്ഷകൾ മെയ് 31 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
സർട്ടിഫിക്കറ്റ് കോഴ്‌സ്
മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്.) ബെയ്‌സിക് കൗൺസിലിംഗ് ആന്റ് സൈക്കോതെറാപ്പിയിൽ 10 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. ജൂൺ അഞ്ചിന് ആരംഭിക്കുന്ന കോഴ്‌സിൽ ചേരുവാൻ താല്പര്യമുള്ളവർ iucdsmgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യുക. കൂടതൽ വിവരങ്ങൾക്ക് - ഫോൺ: 9746085144, 9074034419.
ബെയ്‌സിക് കൗൺസലിംഗ് ആന്റ് സൈക്കോതെറാപ്പി - ഡിപ്ലോമ കോഴ്‌സ്
മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്.) - ബെയ്‌സിക് കൗൺസിലിംഗ് ആന്റ് സൈക്കോതെറാപ്പിയിൽ ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു ജൂൺ അഞ്ചിന് ആരംഭിക്കുന്ന കോഴ്‌സിൽ ചേരുവാൻ താല്പര്യമുള്ളവർ iucdsmgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യുക. കൂടതൽ വിവരങ്ങൾക്ക് ഫോൺ: 9746924390.
0 comments: