2022, മേയ് 3, ചൊവ്വാഴ്ച

ഇന്‍ഡ്യാ പോസ്റ്റ് ജിഡിഎസ് റിക്രൂട്‌മെന്റ് 2022: ടാക് സേവക് തസ്തികയില്‍ 38000-ലധികം ഒഴിവ്, 10-ാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം

ഇന്‍ഡ്യന്‍ തപാല്‍ വകുപ്പ് രാജ്യത്തെ വിവിധ തപാല്‍ ഓഫീസുകളിലെ ഗ്രാമീണ്‍ ടാക് സേവക് തസ്തികയിലേക്കുള്ള ഒഴിവുകള്‍ പുറത്തുവിട്ടു. വിജ്ഞാപനമനുസരിച്ച്, രാജ്യത്തുടനീളം മൊത്തം 38926 തപാല്‍ സേവകരെ (ഇന്‍ഡ്യാ പോസ്റ്റ് റിക്രൂട്‌മെന്റ് 2022) നിയമിക്കും. 10-ാം ക്ലാസ് പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്‍ഡ്യാ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്( indiapostgdsonline.gov.in) സന്ദര്‍ശിച്ച് തസ്തികകളിലേക്ക് ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം.

ഇന്‍ഡ്യന്‍ തപാല്‍ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, ഈ തസ്തികകളിലേക്കുള്ള അപേക്ഷാ പ്രക്രിയ 2022 മെയ് രണ്ട് മുതല്‍ ആരംഭിച്ചു. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ അഞ്ച് വരെ അപേക്ഷിക്കാം. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമായ അറിയിപ്പ് പരിശോധിക്കണം.

യോഗ്യത

ഈ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍, ഉദ്യോഗാര്‍ഥി ഏതെങ്കിലും അംഗീകൃത സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് ഇന്‍ഡ്യാ ഗവണ്‍മെന്റ്, സംസ്ഥാന ഗവണ്‍മെന്റുകള്‍ അല്ലെങ്കില്‍ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവയില്‍ നിന്ന് മാതമാറ്റിക്സ്, ഇന്‍ഗ്ലീഷ് വിഷയങ്ങളുള്ള 10-ാം ക്ലാസ് പാസായ സര്‍ടിഫികറ്റ് ഉണ്ടായിരിക്കണം. ജിഡിഎസ്(GDS)ന്റെ എല്ലാ അംഗീകൃത വിഭാഗങ്ങള്‍ക്കും അത്യാവശ്യമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ, ഉദ്യോഗാര്‍ഥികള്‍ക്ക് പ്രാദേശിക ഭാഷയില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം

പ്രായ പരിധി

അപേക്ഷിക്കുന്ന അവസാന തീയതി പ്രകാരം ഉദ്യോഗാര്‍ഥിയുടെ പ്രായം 18 വയസില്‍ കുറയാത്തതും 40 വയസില്‍ കൂടുകയുമരുത്. സംവരണ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പ് കാണുക.

എങ്ങനെ അപേക്ഷിക്കാം?

  • ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ആദ്യം  indiapostgdsonline.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക. 
  • വെബ്‌സൈറ്റിന്റെ ഹോം പേജില്‍ ഇന്‍ഡ്യ പോസ്റ്റ് ഗ്രാമിന്‍ ടാക് സേവക്‌സ് റിക്രൂട്‌മെന്റ് 2022 എന്നതിലേക്ക് പോകുക. 
  • ഇതിനുശേഷം ഓണ്‍ലൈന്‍ ഗ്രാമീണ ടാക് സേവക് പരിശോധിക്കുക.
  •  നിങ്ങളുടെ വിശദാംശങ്ങള്‍ വാലിഡേറ്റ് ചെയ്യുക എന്ന ഓപ്ഷനിലേക്ക് പോകുക. 
  • മൊബൈല്‍ നമ്പറിന്റെയും ഇമെയിലിന്റെയും സഹായത്തോടെ രജിസ്ട്രേഷന്‍ നടത്തുക. 
  • ലഭിച്ച രജിസ്ട്രേഷന്‍ നമ്പറിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് അപേക്ഷാ ഫോം പൂരിപ്പിക്കാം. 
  • അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം, പ്രിന്റ് ഔട് എടുക്കുക.

0 comments: