2022, മേയ് 31, ചൊവ്വാഴ്ച

5 ലക്ഷം രൂപ വരെ സൗജന്യം, ചേരാനും പൈസ വേണ്ട; അറിയുമോ സര്‍ക്കാരിന്റെ ഈ ഇന്‍ഷുറന്‍സ് പദ്ധതിയെ?



ആശുപത്രി വാസം ചിന്തിക്കാതെയുള്ള ചെലവാണ് വരുത്തി വെയ്ക്കുന്നത്. എപ്പോള്‍ രോ​ഗം വരുമെന്നോ എത്ര ചെലവാകുമെന്നോ ആര്‍ക്കും പ്രവചിക്കാനുമാകില്ല.എന്നാല്‍ ഇതിനെ മറികടക്കാന്‍ ആരോ​ഗ്യ ഇന്‍ഷൂറന്‍സ് വഴി സാധിക്കും. ആസ്പത്രി വാസവും ചെലവുകളും നടത്താന്‍ ഇന്‍ഷൂറന്‍സ് തുക ഉപകരിക്കും. പ്രീമിയയമായി അടക്കേണ്ട ഉയര്‍ന്ന തുകയാണ് പലരെയും ആരോ​ഗ്യ ഇന്‍ഷൂറന്‍സില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് ആരോ​ഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ സമ​ഗ്ര ആരോ​ഗ്യ പദ്ധതി നിലവിലുണ്ട്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന വഴി പദ്ധതിയില്‍ അം​ഗമായവരുടെ ആശുപത്രി ചെലവുകള്‍ സര്‍ക്കാറുകള്‍ വഹിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഫണ്ട് ഉപയോ​ഗിച്ചാണ് പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നത്.

പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (പിഎംജെഎവൈ)

സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിന് 2018 സെപ്റ്റംബര്‍ 23നാണ് സമ​ഗ്ര ആരോ​ഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന ആരംഭിച്ചത്. ഒരു വര്‍ഷം ഒരു കുടുംബത്തിലുണ്ടാകുന്ന 5 ലക്ഷം വരെയുള്ള ആരോഗ്യ ചികിത്സാ ചെലവുകളാണ് പദ്ധതി വഴി ലഭിക്കുന്നത്. രാജ്യത്തെ 50 കോടി ജനങ്ങള്‍ ഉള്‍പ്പെടുന്ന ഈ പദ്ധതി ലോകത്തെ തന്നെ ഏറ്റവും വലിയ സമ​ഗ്ര ആരോ​ഗ്യ പദ്ധതിയാണ്. പണം ചെലവില്ലാതെ മികച്ച ആരോഗ്യ സൗകര്യങ്ങള്‍ പദ്ധതി വഴി ജനങ്ങള്‍ക്ക് ലഭിക്കുന്നു. കാര്‍ഡിയോളജി ന്യുറോസര്‍ജറി, പീഡിയാട്രിക്‌സ്, തുടങ്ങിയ 25 വിഭാഗങ്ങളിലെ സര്‍ജറികള്‍ക്ക് അഞ്ച് ലക്ഷം പരിധിക്കുള്ളില്‍ ചെയ്യാനാകും.

പിഎംജെഎവൈ

പിഎംജെഎവൈ യിലെ ഗുണഭോക്താക്കള്‍ക്ക് ഇ- കാര്‍ഡ് ലഭിക്കും. ഇത് ഉപയോഗിച്ചാണ് പദ്ധതിയുമായി സഹകരിക്കുന്ന സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ചികിത്സ തേടേണ്ടത്. ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മൂന്ന് ദിവസം മുന്നേയുള്ളതും ആശുപത്രി വാസത്തിന് 15 ദിവസമുള്ള കവറേജും ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കുന്നുണ്ട്.

ആരൊക്കെ യോ​ഗ്യര്‍?

​ഗ്രാമങ്ങളിലും ന​ഗരങ്ങളിലും വെവ്വേറെ യോ​ഗ്യതകളാണ് പദ്ധതിയില്‍ ചേരാന്‍ ഉള്ളത്. ഗ്രാമീണ മേഖലയിലെ 85.9 ശതമാനം ജനങ്ങളള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാ എന്നാണ് സര്‍ക്കാറിന്റെ കണക്ക്. ​ഗ്രാമീണ ജനതയില്‍ 24 ശതമാനത്തോളം പേര്‍ ആരോഗ്യ ചെലവുകള്‍ക്ക് കടം വാങ്ങുന്നുണ്ട്. ഇവരെ ഉ​ദ്യേശിച്ചാണ് പദ്ധതി. ഗ്രാമീണ മേഖലകളില്‍ പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗത്തില്‍രപ്പെടുന്നവര്‍ക്ക്, 16നും 59 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്ലാത്ത കുടുംബം, ശാരാരിക വൈകല്യമുള്ള ഒരാളെങ്കിലും ഉള്ള കുടുംബം തുടങ്ങിയവര്‍ക്കാണ് യോ​ഗ്യത. നഗരങ്ങളില്‍ 82 ശതമാനത്തിനും ആരോഗ്യ ഇന്‍ഷൂറന്‍സില്ല. ഇവിടെ 18 ശതമാനം കടം വാങ്ങിയാണ് ആശുപത്രി ചെലവുകള്‍ കണ്ടെത്തുന്നത്. ന​ഗര പ്രദേശത്ത് വിവിധ തൊഴില്‍ വിഭാഗങ്ങള്‍ക്കാണ് യോ​ഗ്യത.

ആരൊക്കെ അയോ​ഗ്യര്‍?

വീട്ടില്‍ ഇരുചക്ര, മുചക്ര, നാല് ചക്ര വാഹനമുള്ളവര്‍, യന്ത്രവല്‍കൃത കൃഷി ഉപകരണങ്ങള്‍ ഉള്ളവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, മാസ വരുമാനം 10,000 ത്തില്‍ കൂടുതലുള്ളവര്‍, അഞ്ച് ഏക്കറിലധികം കൃഷി ഭൂമിയുള്ളവര്‍, 50,000 രൂപ ക്രെഡിറ്റ് ലിമിറ്റോ‍ടെ കിസാന്‍ കാര്‍ഡ് ഉള്ളവര്‍ എന്നിവര്‍ക്ക് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ അം​ഗങ്ങളാകാന്‍ സാധിക്കില്ല.

രജിസ്‌ട്രേഷന്‍

പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ അം​ഗത്വത്തിന് രജിസ്ട്രേഷന്‍ ആവശ്യമില്ല. 2011ലെ സാമൂഹിക സാമ്ബത്തിക ജാതി സെന്‍സസന്‍ വഴി യാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ഇത് അനുസരിച്ച്‌ ഗുണഭോക്താക്കളായിട്ടുണ്ടോ എന്നറിയാന്‍ താഴെ കൊടുത്ത രീതി ഉപയോ​ഗിക്കാം. കോള്‍ സെന്റര്‍ 14555 നമ്ബറില്‍ വിളിച്ചും യോഗ്യത പരിശോധിക്കാം.

1. പിഎംജെഎവൈ പോര്‍ട്ടലില്‍ എലിജിബിള്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക

2. മൊബൈല്‍ നമ്ബര്‍ നല്‍കിയ ശേഷം ജെനറേറ്റ് ഒടിപി യില്‍ ക്ലിക്ക് ചെയ്യുക

3. സംസ്ഥാനം തിരഞ്ഞെടുത്ത് പേര് , റേഷന്‍ കാര്‍ഡ് വിവരം , ഫോണ്‍ നമ്ബര്‍ എന്നിവ നല്‍കുക.

4. ഇതിനനുസരിതച്ച്‌ കുടുംബം പദ്ധതിക്ക് യോ​ഗ്യരാണോയെന്ന് വിവരം ലഭിക്കും.

പിഎംജെഎവൈ ഇ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോ​ഗിക്കാം. ആധാര്‍ ,റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ഇതിന് ആവശ്യമാണ്.

0 comments: