രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറിനു വില കുറഞ്ഞു. 134 രൂപയാണ് കുറഞ്ഞത്. കൊച്ചിയില്‍ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്.വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന് 19 കിലോ സിലിണ്ടറുകളുടെ വില 102.50 രൂപയായി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ സിലിണ്ടറുകളുടെ വില 2355.50 രൂപയായി ഉയര്‍ന്നിരുന്നു.
അതേസമയം, ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞമാസം രണ്ടു തവണ വര്‍ധിപ്പിച്ചിരുന്നു. മൂന്നര രൂപയാണ് അവസാനം കൂട്ടിയത്. മേയ് ഏഴിനും പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നു. 50 രൂപയാണ് അന്ന് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ 1010 രൂപയാണ് നിലവില്‍ സിലിണ്ടര്‍ വില.
0 comments: