2022, മേയ് 11, ബുധനാഴ്‌ച

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങള്‍ അടിമുടി മാറ്റി IRCTC

 


നിങ്ങള്‍ പലപ്പോഴും ട്രെയിനില്‍ യാത്ര ചെയ്യുന്നവരും ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുമാണ് എങ്കില്‍ ഇന്ത്യന്‍ റെയില്‍വേ നല്‍കുന്ന ഈ പ്രധാനപ്പെട്ട വാര്‍ത്ത ശ്രദ്ധിക്കുക.അതായത്, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നിയമങ്ങളില്‍ അടിമുടി മാറ്റം വരുത്തിയിരിയ്ക്കുകയാണ് IRCTC.

യഥാര്‍ത്ഥത്തില്‍, ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നിയമങ്ങളിലാണ് IRCTC മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുന്നത്. പുതിയ നിയമം നടപ്പാക്കുന്നതോടെ കോടിക്കണക്കിന് വരുന്ന IRCTC ഉപയോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ട് പുന: പരിശോധിക്കേണ്ടതായി വരും.

ഇന്ത്യന്‍ റെയില്‍വേയുടെ അനുബന്ധ സ്ഥാപനമായ IRCTC പുറപ്പെടുവിച്ച അറിയിപ്പ് അനുസരിച്ച്‌, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ്  ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറും  ഇ-മെയില്‍ ഐഡിയും വേരിഫൈ ചെയ്യേണ്ടതുണ്ട്. ഈ രണ്ട് പ്രധാന വിവരങ്ങളുടെ വെരിഫിക്കേഷന്‍ കൂടാതെ ഇനി ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കില്ല.

ഏറെ നാളുകളായി, അതായത് കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും IRCTC ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാത്ത യാത്രക്കാര്‍ക്ക് ഈനിയമം ബാധകമായിരിക്കും. അതായത് നിങ്ങള്‍ വളരെക്കാലമായി ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല എങ്കില്‍ ആദ്യം ഈ വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുക.

IRCTC യുടെ മൊബൈല്‍ നമ്ബര്‍ ഇ-മെയില്‍ ഐഡി വെരിഫിക്കേഷന്‍ പ്രക്രിയ വളരെ ലളിതമാണ്. വെരിഫിക്കേഷന്‍ പ്രക്രിയ എങ്ങിനെ പൂര്‍ത്തിയാക്കാം?

1. IRCTC ആപ്പിലോ വെബ്സൈറ്റിലോ പ്രവേശിച്ച്‌ വെരിഫിക്കേഷന്‍ വിന്‍ഡോയില്‍ ക്ലിക്ക് ചെയ്യുക.

2. ഇവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറും ഇ-മെയില്‍ ഐഡിയും നല്‍കണം.

3. ഈ രണ്ടു വിവരങ്ങളും നല്‍കിയ ശേഷം വെരിഫൈ ( verify) ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

4. ഇപ്പോള്‍ നിങ്ങളുടെ മൊബൈലില്‍ ഒരു OTP ലഭിക്കും. അത് നല്‍കി മൊബൈല്‍ നമ്ബര്‍ വെരിഫൈ ചെയ്യുക.

5. അതുപോലെ, ഇ-മെയില്‍ ഐഡിയില്‍ ലഭിച്ച കോഡ് നല്‍കിയ ശേഷം, നിങ്ങളുടെ മെയില്‍ ഐഡിയും വെരിഫൈ ചെയ്യാം.

6. ഇതോടെ വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയായി. ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഏത് ട്രെയിനിനും ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.

0 comments: